ഗ്രീഷ്മ ജയിലിൽ കിടക്കുമ്പോഴും പുറത്തിറങ്ങാനാകുമെന്ന പ്രതീക്ഷയിൽ, തമിഴ്നാട്ടിൽ നിന്ന് അവരിങ്ങെത്തും, ഗ്രീഷ്മയുടെയും മറ്റ് ബന്ധുക്കളുടെയും കേസ് ഏറ്റെടുത്തിരിക്കുന്നത് മധുര ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകൻ, ഗ്രീഷ്മയുടെ അമ്മയുടേയും അമ്മാവന്‍റെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ പുതിയ നീക്കം

ഷാരോൺ കൊലക്കേസ് പ്രതി ഗ്രീഷ്മയുടെ ജയിൽ ജീവിതത്തെ പറ്റിയുള്ള വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു.നേരത്തെ കസ്റ്റഡിയിൽ ഇരിക്കവേ ആത്മഹത്യാ ശ്രമം നടത്തിയതിനാൽ സൂപ്രണ്ടന് എപ്പോഴു നേരിട്ടു കാണാവുന്ന പത്താം നമ്പർ സെല്ലിലാണ് പാർപ്പിച്ചിരിക്കുന്നത്. ആസൂത്രിതമായി തന്റെ കാമുകനെ കൊന്ന ഗ്രീഷ്മ ജയിലിൽ കിടക്കുമ്പോഴും പുറത്തിറങ്ങാനാകുമെന്ന പ്രതീക്ഷയിലാണ്.
അതിന്റെ ആശ്വാസം പുറത്തുകാട്ടുനില്ലെന്ന് മാത്രം. എന്നാൽ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ പുറത്തിറങ്ങാൻ ഇനിയും സമയമെടുക്കും എന്ന നിരാശയിലാണ് ഗ്രീഷ്മ. അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഇരുവരുടെയും ജാമ്യഹര്‍ജി തള്ളിയത്.
ഇരുവരു പുറത്തിറങ്ങിയിരുന്നെങ്കിൽ ഗ്രീഷ്മയെ എന്ത് വിലകൊടുത്തും ഇവർ പുറത്തിറക്കുമായിരുന്നു. ഇനി അവർക്ക് ജാമ്യം കിട്ടാതായതോടെ അതിനുള്ള വഴികൾ അടഞ്ഞു എന്ന് കരുതുന്നുവെങ്കിൽ തെറ്റി. മധുര ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനാണ് ഗ്രീഷ്മയുടെയും മറ്റ് ബന്ധുക്കളുടെയും കേസ് ഏറ്റെടുത്തിരിക്കുന്നത്.
കേരളത്തിൽ കോടതി കാര്യങ്ങളിൽ സഹായിക്കാൻ ഇദ്ദേഹം നെയ്യാറ്റിൻകര ബാറിലെ ഒരു അഭിഭാഷകനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. സിന്ധുവും സഹോദരന്‍ നിര്‍മലകുമാരന്‍ നായരും ഷാരോണ്‍ കൊലക്കേസിലെ രണ്ടും മൂന്നും പ്രതികളാണ്. ഇവര്‍ക്കെതിരേ കൊലക്കുറ്റത്തിന് പുറമേ തെളിവ് നശിപ്പിച്ചെന്ന കുറ്റവും ചുമത്തിയിരുന്നു. ഷാരോണിന്റെ കാമുകിയായിരുന്ന ഗ്രീഷ്മയാണ് കേസിലെ ഒന്നാംപ്രതി.
നേരത്തെ ഗ്രീഷ്മയെ കസ്റ്റഡിയിൽ വിട്ടപ്പോൾ പ്രോസിക്യൂഷൻ നേരെ പ്രതിഭാഗം ശക്തമായ വാദങ്ങളാണ് ഉന്നയിച്ചത്. പാറശ്ശാല പൊലീസിന്റെ വീഴ്ച ചൂണ്ടിക്കാണിച്ചായിരുന്നു പ്രതിഭാഗത്തിന്റെ വാദം. വിഷം കൊടുത്തു കൊന്നു എന്ന എഫ്ഐആർ പോലും പൊലീസിന്റെ പക്കലില്ല എന്ന് ഗ്രീഷ്മയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. ഗൂഢാലോചന ഉണ്ടായിട്ടില്ല. ഇല്ലാത്ത തെളിവുകൾ സൃഷ്ടിക്കാനാണ് ശ്രമം. മുറിക്കുള്ളിൽ എന്താണ് സംഭവിച്ചത് എന്ന് ആർക്കുമറിയില്ല.
വിഷം കൊണ്ടുവന്നത് ഷാരോൺ ആയിക്കൂടെ എന്നും പ്രതിഭാഗം ചോദിച്ചു. ഷാരോണിന്റെ മരണമൊഴിയിൽ ഗ്രീഷ്മയെ കുറിച്ചൊന്നും പറയുന്നില്ല എന്ന വാദവും പ്രതിഭാഗം ഉന്നയിച്ചു. ഗ്രീഷ്മയെ ക്രിമിനലാക്കി മാറ്റിയത് ഷാരോണാണ്. ഗ്രീഷ്മയുടെ സ്വകാര്യ ചിത്രങ്ങൾ ഷാരോണിന്റെ പക്കലുണ്ടായിരുന്നു. അതേക്കുറിച്ചും അന്വേഷണം വേണം. ഗ്രീഷ്മയുടെ ഭാഗത്തു നിന്നു കൂടി ചിന്തിക്കണമെന്നും പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. ഗ്രീഷ്മയുടെ മാതാപിതാക്കൾക്ക് ഒറ്റ മകളേ ഉള്ളൂ എന്നത് കണക്കിലെടുക്കണമെന്നും ഗ്രീഷ്മയുടെ അഭിഭാഷകൻ വാദിക്കുകയുണ്ടായി.
എന്നാൽ ഈ വാദങ്ങളുടെ മുനയൊടിക്കത്തക്കവിധം ഗ്രീഷ്മയ്ക്കെതിരെ ശക്തമായ തെളിവുകൾ ശേഖരിക്കുന്ന തിരക്കിലാണ് അന്വേഷണ സംഘം. ഒരു കാരണവശാലും കേസിൽ നിന്ന് ഊരിപോകാനുള്ള ഇടം കൊടുക്കാതെ ഗ്രീഷ്മയ്ക്കെതിരെ നിർണായക തെളിവുകൾ ശേഖരിക്കുകയാണ്. കസ്റ്റഡി കാലവധിക്കുള്ളിൽ തന്നെ പരമാവധി തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചിരുന്നു.കൂടാതെ ഗ്രീഷ്മ പോലും വിചാരിക്കാത്ത നേരത്താണ് കഴിഞ്ഞ ദിവസം കന്യാകത്വ പരിശോധനയ്ക്ക് വിധേയയാകേണ്ടി വന്നത്.
ഇതും ഗ്രീഷ്മയ്ക്കുള്ള കുരുക്ക് മുറുക്കാൻ തന്നെയുള്ള നീക്കമായിരുന്നു. ഷാരോണിനൊപ്പം തൃപ്പരപ്പിലെ ഗോൾഡൻ കാസ്റ്റൽ റിസോർട്ടിൽ താമസിച്ചിട്ടില്ലന്ന് വാദിച്ചാൽ അത് പൊളിക്കാനുള്ള അറ്റകൈ പ്രയോഗമായാണ് കന്യാകത്വ പരിശോധന നടത്തിയത് എന്നാണ് സൂചന.പരമാവധി ശിക്ഷ ലഭിക്കാൻ തെളിവുകളുടെ ഒരു നീണ്ടനിര തന്നെയാണ് അന്വേഷണ സംഘം തയ്യാറാക്കുന്നത്. ഇതിന്റെ പരിശോധന ഫലവും പൊലീസിന് കിട്ടിയിട്ടുണ്ട്. റിസോർട്ടിൽ ഷാരോണിനൊപ്പം താമസിച്ചിട്ടില്ല എന്ന് പറഞ്ഞാൽ ഇതിനെ പൊളിക്കാനാണ് പരിശോധന നടത്തിയതെന്നു വേണം കരുതുവാൻ.
ഇക്കാര്യം വീട്ടുകാരെയും അഭിഭാഷകനെയും പോലും ഗ്രീഷ്മയാണ് അറിയിച്ചത്. കേസിൽ നിന്ന് ഊരിപോകാനുള്ള എല്ലാ വാദങ്ങളേയും ശക്തമായ തെളിവുകളിലൂടെ വെട്ടിനിരത്താൻ തന്നെയാണ് അന്വേഷണ സംഘത്തിന്റെ തീവ്ര ശ്രമം. കേസിൽ 90 ദിവസത്തിനുള്ളിൽ തന്നെ കുറ്റപത്രം നൽകാൻ തയ്യാറെടുത്ത് അന്വേഷണ സംഘം. ഇതിനൊപ്പം മാത്രമേ ഗ്രീഷ്മയുടെ കന്യാകത്വ പരിശോധന ഫലം പുറത്തു വിടൂ എന്നാണ് സൂചന.
https://www.facebook.com/Malayalivartha
























