ക്ഷേത്രത്തിലെ നിലവിളക്ക് മോഷണം : രണ്ട് കൗമാരക്കാർ പിടിയിൽ; സംഭവത്തിൽ അന്വേഷണം നടത്തുകയാണെന്ന് സൗത്ത് പൊലീസ്

ആലപ്പുഴയിൽ ക്ഷേത്രത്തിലെ നിലവിളക്ക് മോഷണ കേസിൽ രണ്ട് പേർ പിടിയിൽ. ശ്രീപേച്ചി അമ്മൻകോവിൽ വിശ്വകർമ സമൂഹ ക്ഷേത്രത്തിലെ നിലവിളക്ക് മോഷ്ടിച്ച കേസിലാണ് രണ്ടുപേർ പിടിയിലായത്.
കേസിൽ ഇരവുകാടൻ ഒറ്റക്കണ്ടത്തിൽ റഫീക്ക് (18), ഹൗസിങ് കോളനി വാർഡ് അക്കുവില്ലയിൽ ആദിത്യൻ (18) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ആലപ്പുഴ സൗത്ത് പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അതേസമയം 10. 4 കിലോ തൂക്കം വരുന്ന ഓട്ടുവിളക്കാണ് ഇവർ മോഷ്ടിച്ചത്. സംഭവത്തെ തുർന്ന് കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും സമാന കുറ്റകൃത്യങ്ങൾ മറ്റ് സ്റ്റേഷനുകളിൽ നടന്നിട്ടുണ്ടോ എന്നും അന്വേഷിച്ച് വരുന്നതായി സൗത്ത് പൊലീസ് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കും.
https://www.facebook.com/Malayalivartha
























