നേരിട്ട് വിശദീകരണം നല്‍കാം.... കാരണം കാണിക്കല്‍ നോട്ടിസിന് വിശദീകരണം നല്‍കിയ വൈസ് ചാന്‍സലര്‍മാരെ ഹിയറിങ്ങിനു വിളിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.... ഒമ്പത് വിസിമാര്‍ക്കാണ് ഹിയറിങ്ങിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്

നേരിട്ട് വിശദീകരണം നല്‍കാം.... കാരണം കാണിക്കല്‍ നോട്ടിസിന് വിശദീകരണം നല്‍കിയ വൈസ് ചാന്‍സലര്‍മാരെ ഹിയറിങ്ങിനു വിളിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.... ഒമ്പത് വിസിമാര്‍ക്കാണ് ഹിയറിങ്ങിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്.
ഹിയറിങ്ങ് ഡിസംബര്‍ 12നാണ്. രാവിലെ 11 മണിക്ക് ഹാജരാകേണ്ടതാണ്. നേരിട്ട് ഹാജരാകുന്നതിനു പകരം അഭിഭാഷകരെ ചുമതലപ്പെടുത്താം.
പുറത്താക്കാതിരിക്കാനുള്ള കാരണം കാണിക്കല്‍ നോട്ടിസിന് വിശദീകരണം നല്‍കാനുള്ള സമയപരിധി നവംബര്‍ ഏഴിനായിരുന്നു. യുജിസി മാനദണ്ഡം അനുസരിച്ച് തന്നെയാണ് നിയമനങ്ങളെന്നായിരുന്നു വിസിമാര്‍ വിശദീകരിച്ചത്.
കാരണം കാണിക്കല്‍ നോട്ടീസിനെതിരെ വിസിമാര്‍ നല്‍കിയ ഹര്‍ജി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഗവര്‍ണറുടെ നീക്കം.
"
https://www.facebook.com/Malayalivartha
























