Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

പ്രശസ്ത ചലച്ചിത്ര താരം കൊച്ചു പ്രേമന്റെ ഭൗതിക ശരീരം ഇന്ന് രാവിലെ 11 മുതല്‍ 12 വരെ ഭാരത് ഭവനില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും... ഉച്ചയ്ക്ക് 12.30 ന് തൈക്കാട് ശാന്തി കവാടത്തില്‍ സംസ്‌കരിക്കും.... വീട്ടിലെത്തി ആദരാഞ്ജലി അര്‍പ്പിച്ച് സിനിമ, സീരിയല്‍ രംഗത്തുള്ളവര്‍

04 DECEMBER 2022 06:48 AM IST
മലയാളി വാര്‍ത്ത

പ്രശസ്ത ചലച്ചിത്ര താരം കൊച്ചു പ്രേമന്റെ (62) ഭൗതിക ശരീരം ഇന്ന് രാവിലെ 11 മുതല്‍ 12 വരെ ഭാരത് ഭവനില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും... ഉച്ചയ്ക്ക് 12.30 ന് തൈക്കാട് ശാന്തി കവാടത്തില്‍ സംസ്‌കരിക്കും.... വീട്ടിലെത്തി ആദരാഞ്ജലി അര്‍പ്പിച്ച് സിനിമ, സീരിയല്‍ രംഗത്തുള്ളവര്‍.


ശ്വാസകോശ രോഗത്തെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു അന്ത്യം. തിരുമല വലിയവിളയിലെ 'ചിത്തിര'യില്‍ ഉച്ച കഴിഞ്ഞ് ഭക്ഷണം കഴിക്കുമ്പോള്‍ ദേഹാസ്വാസ്ഥ്യമുണ്ടായി. ഉടന്‍ മകന്‍ ഹരികൃഷ്ണനും മരുമകള്‍ റഷ്ലിയും ചേര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.

ഭാര്യയും നടിയുമായ ഗിരിജാ പ്രേമനും വീട്ടിലുണ്ടായിരുന്നു. തിരുവനന്തപുരം പേയാട് ശിവരാമ ശാസ്ത്രികളുടെയും ഹരികഥാ കലാകാരി കമലത്തിന്റെയും മകനായി 1955 ജൂണ്‍ ഒന്നിനാണ് ജനിച്ചത്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കൊച്ചുപ്രേമന്‍ ആദ്യമായി നാടകമെഴുതി സംവിധാനം ചെയ്തത്. തുടര്‍ന്ന് ഉഷ്ണരാശി എന്ന നാടകവും രചിച്ചു.

രണ്ടു നാടകങ്ങളും ആകാശവാണിയിലെ ഇതളുകള്‍ എന്ന പരിപാടിയില്‍ പ്രക്ഷേപണം ചെയ്തു. തിരുവനന്തപുരം എം.ജി. കോളേജില്‍ നിന്ന് ബിരുദം നേടി. തിരുവനന്തപുരം കവിത സ്റ്റേജിനു വേണ്ടി ജഗതി എന്‍.കെ.ആചാരി ഒരുക്കിയ ജ്വാലാമുഖിയില്‍ അഭിനയിച്ചതോടെ കലാരംഗത്ത് ശ്രദ്ധേയനായി മാറി. ഗായത്രീ തിയേറ്റേഴ്‌സ്, സംഘചേതന, കാളിദാസ കലാകേന്ദ്രം, കേരള തിയേറ്റേഴ്‌സ് തുടങ്ങി പത്തോളം നാടക സമിതികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

നാടകത്തില്‍ സജീവമായ കാലത്താണ് കൊച്ചുപ്രേമന്‍ എന്ന പേര് സ്വീകരിച്ചത്. 1979ല്‍ ഏഴു നിറങ്ങള്‍ ആണ് ആദ്യ സിനിമ. അന്ന് നാടകരംഗത്ത് തിരക്കുള്ള താരമായിരുന്നു കൊച്ചുപ്രേമന്‍. 1996 ല്‍ രാജസേനന്‍ - ജയറാം കൂട്ടുകെട്ടിലൊരുങ്ങിയ ദില്ലിവാല രാജകുമാരനിലൂടെയാണ് സിനിമയില്‍ സജീവമായത്.

1997ല്‍ രാജസേനന്റെ എട്ടു സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. സത്യന്‍ അന്തിക്കാടിന്റെ ഇരട്ടക്കുട്ടികളുടെ അച്ഛന്‍, രാജീവ് അഞ്ചലിന്റെ ഗുരു, ജയരാജിന്റെ തിളക്കം തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങള്‍ ശ്രദ്ധേയനാക്കി. 2016ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത ലീലയില്‍ വ്യത്യസ്തമായ കഥാപാത്രമായി.

അവസാന സിനിമ ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവയാണ് . കൊച്ചുപ്രേമന്റെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മന്ത്രി വി.ശിവന്‍കുട്ടി, രമേശ് ചെന്നിത്തല, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (4 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (5 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (5 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (5 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (5 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (5 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (5 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (6 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (6 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (10 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (10 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (10 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (10 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (10 hours ago)

Malayali Vartha Recommends