വിഴിഞ്ഞം സമരം പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിലേക്ക് നയിച്ചതോടെ സമരക്കാരെ നേരിടാന്‍ കേന്ദ്രസേന എത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തതോടെ പ്രതിഷേധക്കാരുടെ സമരവീര്യം ചോര്‍ന്ന നിലയില്‍ .... തെളിവായി ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിലേക്ക് ആര്‍ച്ച് ബിഷപ്പ് നല്‍കിയ സര്‍ക്കുലര്‍

പതിവ് ഭാഷയ്ക്ക് മയം വരുത്തിയുള്ള സര്‍ക്കുലറില്‍ തുറമുഖ പദ്ധതി സ്ഥിരമായി നിര്‍ത്തിവയ്ക്കണമെന്നില്ലെന്ന് കൂടി അടിവരയിടുന്നുണ്ട്. ഇപ്പോഴത്തെ നിര്‍മ്മാണം നിര്‍ത്തിവച്ച് പഠനം നടത്തണമെന്നാണ് ആവശ്യമെന്ന് സര്‍ക്കുലറില്‍ പറയുന്നു.ഇതിന് പുറമേ സര്‍ക്കുലറില്‍ വിഴിഞ്ഞം സംഘര്‍ഷമുണ്ടായ സാഹചര്യത്തെ കുറിച്ചും വിവരിക്കുന്നുണ്ട്. പ്രകോപനപരമായ സംഭവങ്ങളാണ് ഇതിലേക്ക് നയിച്ചതെന്നാണ് സര്‍ക്കുലര്‍ അവകാശപ്പെടുന്നത്.
സമരക്കാരെ തീവ്രവാദികളും, രാജ്യദ്രോഹികളുമായി ചിത്രീകരിച്ചതാണ് പ്രകോപനം സൃഷ്ടിച്ചത്. സമരത്തിനെത്തിയ സ്ത്രീകളെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നും ആരോപണമുണ്ട്. ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ വായിക്കുന്നതിനാണ് ആര്‍ച്ച് ബിഷപ്പ് സര്‍ക്കുലര്‍ അയച്ചത്. അതേസമയം വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ ആക്രമണത്തോടെ സമരക്കാര്‍ക്ക് സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളില്‍ നിന്നും കടുത്ത എതിര്‍പ്പാണ് നേരിടേണ്ടി വന്നത്.
അക്രമത്തെ പിന്തുണയ്ക്കാനാവില്ലെന്ന നിലപാട് സമരക്കാരില്‍ തന്നെ ഒരു വിഭാഗത്തിനുണ്ടായതും തിരിച്ചടിയായി മാറി.
https://www.facebook.com/Malayalivartha