കൂട്ടുകാരികള്‍ക്കൊപ്പം തൊഴുക്കല്‍ പുളിമൂട്ടില്‍ ട്യൂഷന്‍ കഴിഞ്ഞ് നടന്നുപോയ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ സ്‌കൂട്ടറിലെത്തിയ സംഘം ആക്രമിച്ചു, പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‍കി

കൂട്ടുകാരികള്‍ക്കൊപ്പം തൊഴുക്കല്‍ പുളിമൂട്ടില്‍ ട്യൂഷന്‍ കഴിഞ്ഞ് നടന്നുപോയ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ സ്‌കൂട്ടറിലെത്തിയ സംഘം ആക്രമിച്ചു, മാലപിടിച്ചുപറിക്കാനുള്ള ശ്രമത്തിനിടെയാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് .
ധനുവച്ചപുരത്തെ ഒരു സ്‌കൂളില്‍ പ്ലസ് വണ്ണിന് പഠിക്കുന്ന തൊഴുക്കല്‍ സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് വെള്ളിയാഴ്ച രാത്രി 7.45-ന് ആക്രമിച്ചത്.
പെണ്‍കുട്ടിയും രണ്ട് കൂട്ടുകാരികളുമായി ട്യൂഷന്‍ കഴിഞ്ഞ് നടന്നുപോകുമ്പോള്‍ പുളിമൂടുവെച്ചായിരുന്നു സംഭവം നടന്നത്. ഇവര്‍ക്ക് എതിരേവന്ന സ്‌കൂട്ടറിലെ പുറകിലിരുന്നയാള്‍ പെണ്‍കുട്ടിയുടെ കഴുത്തില്‍ അടിക്കുകയായിരുന്നു. കഴുത്തില്‍ കിടന്ന മാല പിടിച്ചുപറിക്കാനാണ് അക്രമികള്‍ ശ്രമിച്ചതെന്നാണ് പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. അടിയേറ്റ പെണ്‍കുട്ടിയെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തൊഴുക്കല്‍-ചെമ്പരത്തിവിള റോഡിലെ സി.സി.ടി.വി. ദൃശ്യങ്ങളില്‍ സ്‌കൂട്ടറിലെത്തിയവരുടെ ചിത്രങ്ങള്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് നെയ്യാറ്റിന്‍കര പോലീസ് സ്ഥലത്തെത്തി സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു.
കൂടാതെ സ്ഥിരമായി മാലപിടിച്ചുപറിക്കുന്ന സംഘങ്ങളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. മറ്റെന്തെങ്കിലും കാരണത്താല്‍ പെണ്‍കുട്ടിയെ ആക്രമിച്ചതാണോയെന്നും പോലീസ് അന്വേഷിച്ചു വരുന്നു. നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























