മദ്യ ലഹരിയില്‍ സുഹൃത്തുക്കള്‍ തമ്മില്‍ വാക്കുതര്‍ക്കം.....ഒരാള്‍ കുത്തേറ്റ് മരിച്ചു, മൂന്നു പേര്‍ പോലീസ് കസ്റ്റഡിയില്‍

മദ്യ ലഹരിയില്‍ സുഹൃത്തുക്കള്‍ തമ്മില്‍ വാക്കുതര്‍ക്കം.....ഒരാള്‍ കുത്തേറ്റ് മരിച്ചു, മൂന്നു പേര്‍ പോലീസ് കസ്റ്റഡിയില്‍. തൊടുപുഴ കാഞ്ഞാര്‍ ഞാളിയാനിയിലാണ് ഒരാള്‍ കുത്തേറ്റ് മരിച്ചത്.
ഞാളിയാനി സ്വദേശി സാം ജോസഫ് (40) ആണ് മരിച്ചത്. മദ്യ ലഹരിയില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തിനിടെ സാമിന് കുത്തേല്‍ക്കുകയായിരുന്നു. ഇന്നലെയാണ് സംഭവം നടന്നത്.
സാം ജോസഫ് ഉള്‍പ്പെടെ നാല് സുഹൃത്തുക്കള്‍ ഒരുമിച്ചിരുന്ന് മദ്യപിച്ചു. ഇതിനിടയില്‍ തര്‍ക്കം ഉണ്ടായപ്പോള്‍ ഒരാള്‍ കയ്യിലുണ്ടായിരുന്ന കത്തി കൊണ്ട് കുത്തുകയായിരുന്നു. ാം ജോസഫിന്റെ കഴുത്തിലാണ് റബര്‍ വെട്ടുന്ന കത്തികൊണ്ടുള്ള കുത്ത് ഏറ്റത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സാം ജോസഫിന്റെ ഒപ്പം ഉണ്ടായിരുന്ന മൂന്നുപേരേയും പൊലീസ് കസ്റ്റഡിയിലെടുത്തു .കത്തിക്കുത്തിലേക്ക് നയിച്ചത് പെട്ടെന്നുള്ള പ്രകോപനമാണോ അത് മറ്റെന്തെങ്കിലും പ്രശ്‌നങ്ങളാണോയെന്നത് പൊലീസ് അന്വേഷിക്കുന്നു.
"
https://www.facebook.com/Malayalivartha
























