സങ്കടം അടക്കാനാവാതെ... ലോകകപ്പ് ഫുട്‌ബോള്‍ ആവേശത്തില്‍ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ യുവാവിന് ദാരുണാന്ത്യം... വേര്‍പാട് താങ്ങാനാവാതെ ഉറ്റവരും ബന്ധുക്കളും

ലോകകപ്പ് ഫുട്‌ബോള്‍ ആവേശത്തില്‍ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ യുവാവിന് ദാരുണാന്ത്യം. കോട്ടയം ഇല്ലിക്കല്‍ സ്വദേശിയായ അമീന്‍ മുഹമ്മദാണ്(22) മരിച്ചത്. രണ്ട് ആഴ്ചയായി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു അമീന്‍.
കട്ടൗട്ട് സ്ഥാപിക്കുന്നതിനായി കവുങ്ങ് നാട്ടുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടിയാണ് ഷോക്കേറ്റത്. അമീന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് ഷോക്കേറ്റു. രണ്ട് പേര്‍ രക്ഷപ്പെട്ടെങ്കിലും അമീന്റെ നില ഗുരുതരമാക്കുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെ 12:30 യോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു മരണം സംഭവിച്ചത്. സംസ്‌കാരം ഇന്ന നടക്കും.
"
https://www.facebook.com/Malayalivartha
























