കൊച്ചിയില്‍ നിന്നും ഇരുപത് ദിവസങ്ങള്‍ക്ക് മുന്‍പ് മത്സ്യബന്ധനത്തിന് പോയ ബോട്ട് കണ്ണൂര്‍ തീരത്ത് മുങ്ങി.. ബോട്ടിലുണ്ടായിരുന്ന 13 മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി, തമിഴ്നാട്ടില്‍നിന്നുള്ള എട്ടുപേരും അസമില്‍നിന്നുള്ള അഞ്ചുപേരുമാണ് ബോട്ടിലുണ്ടായിരുന്നത്

കൊച്ചിയില്‍ നിന്നും ഇരുപത് ദിവസങ്ങള്‍ക്ക് മുന്‍പ് മത്സ്യബന്ധനത്തിന് പോയ ബോട്ട് കണ്ണൂര്‍ തീരത്ത് മുങ്ങി. എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് ബോട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്.
മത്സ്യബന്ധനത്തിനിടെ എഞ്ചിനിലുണ്ടായ തകരാര്‍ പരിഹരിച്ചുവെങ്കിലും ബോട്ടില്‍ വെള്ളം കയറുകയായിരുന്നു. വെള്ളം കയറുന്ന ദ്വാരം അടയ്ക്കുന്നതില്‍ തൊഴിലാളികള്‍ പരാജയപ്പെട്ടതോടെ ഇന്നലെയോടെ ബോട്ട് അപകടാവസ്ഥയിലാവുകയും, തൊഴിലാളികള്‍ ബേക്കല്‍ കോസ്റ്റല്‍ പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു.
ബോട്ടിലുണ്ടായിരുന്ന 13 മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി. തമിഴ്നാട്ടില്‍നിന്നുള്ള എട്ടുപേരും അസമില്‍നിന്നുള്ള അഞ്ചുപേരുമാണ് ബോട്ടിലുണ്ടായിരുന്നത്. ഷൈജ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
അതേസമയം ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് ബോട്ട് നടുക്കടലില്‍ പൂര്‍ണമായും മുങ്ങിയത്. ബോട്ടിന്റെ എന്‍ജിന്‍ കേടായിരുന്നുവെങ്കിലും കണ്ണൂര്‍ അഴീക്കല്‍ തുറമുഖത്തുവച്ച് പ്രശ്നം പരിഹരിച്ചിരുന്നു. അതിനുശേഷം യാത്ര തുടര്‍ന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
ബോട്ടിന്റെ അടിവശത്തുണ്ടായിരുന്ന ദ്വാരത്തിലൂടെ വെള്ളം കയറിയതാണ് അപകടകാരണം എന്നാണ് മത്സ്യബന്ധന തൊഴിലാളികള്‍. ബോട്ട് ഒരു വശത്തേക്ക് ചരിഞ്ഞതോടെയാണ് വിവരം തൊഴിലാളികള്‍ തിരിച്ചറിയുന്നത്. ഇക്കാര്യം ഹാംറോഡിയോ ഓപ്പറേറ്റര്‍ റോണി പോലീസിനെ അറിയിച്ചതോടെയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.
രക്ഷപ്പെടുത്തിയ തൊഴിലാളികളെ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ അഴീക്കല്‍ ഹാര്‍ബറില്‍ എത്തിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്
https://www.facebook.com/Malayalivartha
























