സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് ആവേശകരമായ തുടക്കം.....നിലവിലെ ജേതാക്കളായ പാലക്കാട് ആദ്യദിനത്തില്‍ തന്നെ മുന്നേറ്റം തുടങ്ങി, ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിലും യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലുമാണ് മത്സരം

സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് ആവേശകരമായ തുടക്കം. കായികപ്രതിഭകളെ സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ കായികോത്സവത്തിന് തിരിതെളിച്ചു. ആദ്യദിനം ദേശീയ റെക്കോഡിനേക്കാള്‍ മികച്ച ഒരു പ്രകടനമുള്‍പ്പെടെ മൂന്ന് മീറ്റ് റെക്കോഡ് പിറന്നു.
ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിലും യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലുമാണ് മത്സരം. പകലും രാത്രിയും മത്സരമുണ്ടെന്ന പ്രത്യേകതയും ഈ വര്‍ഷത്തെ മേളയ്ക്കുണ്ട്.
സീനിയര്‍ പെണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍ കാസര്‍കോട് ചീമേനി ജിഎച്ച്എസ്എസിലെ അഖില രാജു (43.40 മീറ്റര്‍), ജൂനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ കോതമംഗലം മാര്‍ ബേസില്‍ എച്ച്എസ്എസിലെ ശിവദേവ് രാജീവ് (4.07 മീറ്റര്‍), ജൂനിയര്‍ ഷോട്ട്പുട്ടില്‍ കാസര്‍കോട് ഇളമ്പച്ചി ജിസിഎസ് ജിഎച്ച്എസ്എസിലെ വി എസ് അനുപ്രിയ (15.73 മീറ്റര്‍) എന്നിവരാണ് മീറ്റ് റെക്കോഡുകള്‍ കുറിച്ചത്.
അനുപ്രിയയുടെ പ്രകടനം ദേശീയ റെക്കോഡിനേക്കാള്‍ മികച്ചതാണ്.
നിലവിലെ ജേതാക്കളായ പാലക്കാട് ആദ്യദിനത്തില്‍ത്തന്നെ മുന്നേറ്റം തുടങ്ങി. 67 പോയിന്റാണ് പാലക്കാട് സ്വന്തമാക്കിയത്. 34 പോയിന്റോടെ എറണാകുളം രണ്ടാമതും 21 പോയിന്റോടെ കോട്ടയം മൂന്നാമതുമാണ്. പതിവുപോലെ മികച്ച സ്‌കൂളിനായുള്ള പോരാട്ടത്തില്‍ കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളാണ് മുന്നിലുള്ളത് .
"
https://www.facebook.com/Malayalivartha
























