സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്കിടെ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ മരിച്ചില്ല ഒടിഞ്ഞുവീണ് ഒരു വിദ്യാര്‍ത്ഥിക്ക് പരുക്ക്

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്കിടെ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ മരിച്ചില്ല ഒടിഞ്ഞുവീണ് ഒരു വിദ്യാര്‍ത്ഥിക്ക് പരുക്ക്. എറണാകുളം വെങ്ങോല ഷാലോം എച്ച്എസിലെ അഫിത കെ പി ക്കാണ് പരിക്കേറ്റത്.
കുട്ടിയെ വിദഗ്ധ പരിശോധനക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരുക്ക്് ഗുരുതരമല്ല . ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സ്ഥലം സന്ദര്‍ശിച്ച് മന്ത്രി വ്യക്തമാക്കി. രാവിലെ 9.50 ഓടെയായിരുന്നു അപകടം നടന്നത്. അഗ്‌നിരക്ഷാ സേനയെത്തി ചില്ലകള്‍ മുറിച്ച് മാറ്റി.
ജാവലിന്‍ ത്രോ മത്സരം നടക്കുന്നതിനിടെയാണ് മത്സരാര്‍ഥികളും രക്ഷിതാക്കളും ഇരുന്ന സ്ഥലത്തേക്ക് മരച്ചില്ല ഒടിഞ്ഞുവീണത്. അപകടമുണ്ടായ സമയത്ത് നിരവധി കുട്ടികളും അധ്യാപകരും ഗാലറിയില്‍ ഉണ്ടായിരുന്നെങ്കിലും കുട്ടികള്‍ ഓടിമാറിയതിനാല്‍ വന്‍ അപകടം ഒഴിവായി.
"
https://www.facebook.com/Malayalivartha
























