മാവേലിക്കര വെട്ടിയാറില്‍ ഗര്‍ഭിണിയെ കിണറ്റില്‍ മരിച്ചനിലയില്‍....

മാവേലിക്കര വെട്ടിയാറില്‍ ഒമ്പതു മാസം ഗര്‍ഭിണിയായ യുവതി കിണറ്റില്‍ മരിച്ചനിലയില്‍. വെട്ടിയാര്‍ സ്വദേശിയായ സ്വപ്ന(40)യാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
സ്വപ്നയും മകളും ബന്ധുവായ മറ്റൊരു സ്ത്രീയും മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്നാണ് വിവരം. മാനസിക അസ്വാസ്ഥ്യമുള്ള ബന്ധുവിനൊപ്പമായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.
"
https://www.facebook.com/Malayalivartha
























