തൃശൂരില്‍ കയ്പമംഗലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് പരുക്ക്...

തൃശൂര്‍ കയ്പമംഗലത്ത് കാറും ലോറിയും കൂട്ടിയിച്ച് മൂന്ന് പേര്‍ക്ക് പരുക്ക്. കാറിലുണ്ടായിരുന്ന കുന്ദംകുളം വേലൂര്‍ സ്വദേശികളായ വിഷ്ണു, സുരേന്ദ്രന്‍, പാലരട്ടി സ്വദേശിയായ അഡ്വ. വിനോദ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് അപകടം നടന്നത്.
മലപ്പുറത്തുനിന്ന് പറവൂരിലേക്ക് മെറ്റല്‍ കയറ്റി പോയ ലോറിയുമായിട്ടാണ് കാര്‍ കൂട്ടിയിടിച്ചത്. തിരുവനന്തപുരത്ത് പോയി മടങ്ങുകയായിരുന്നു കാര്‍ യാത്രക്കാര്‍. പരുക്കേറ്റ യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























