കത്ത് വിവാദത്തില്‍ തിരുവനന്തപുരം നഗരസഭയില്‍ നടക്കുന്ന സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമം.... പ്രതിപക്ഷ പ്രതിനിധികളുമായി തദ്ദേശമന്ത്രി എം.ബി. രാജേഷ് നാളെ ചര്‍ച്ച നടത്തും

കത്ത് വിവാദത്തില്‍ തിരുവനന്തപുരം നഗരസഭയില്‍ നടക്കുന്ന സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമം.... പ്രതിപക്ഷ പ്രതിനിധികളുമായി തദ്ദേശമന്ത്രി എം.ബി. രാജേഷ് നാളെ ചര്‍ച്ച നടത്തും.
തിങ്കളാഴ്ച വൈകുന്നേരം നാലിന് സെക്രട്ടേറിയറ്റിലാണ് ചര്‍ച്ച നടത്തുക. സമരം നടത്തുന്ന പാര്‍ട്ടികളുടെ ജില്ലാ ഭാരവാഹികളോട് ചര്‍ച്ചക്കെത്താന്‍ നിര്‍ദേശവുമുണ്ട്.
തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലുള്ള അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലേക്ക് 295 ഒഴിവുണ്ടെന്നും ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാപട്ടിക നല്‍കണമെന്നും ആവശ്യപ്പെട്ട് മേയര്‍ ജില്ലാ സെക്രട്ടറിക്ക് നല്‍കിയ കത്താണ് പുറത്തുവന്നത്.
അതേസമയം, കോര്‍പ്പറേഷനിലെ മേയറുടെ കത്ത് വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം അവസാനിപ്പിക്കാനാണ് നീക്കമുള്ളത്. കത്ത് പ്രകാരം നിയമനം നടക്കാത്തതിനാല്‍ സര്‍ക്കാറിന് നഷ്ടമുണ്ടായിട്ടില്ലെന്നും അത് കൊണ്ട് കേസ് വിജിലന്‍സ് അന്വേഷണ പരിധിയില്‍ വരില്ലെന്നുമാണ് പ്രാഥമിക റിപ്പോര്‍ട്ടിലുള്ളത്.
https://www.facebook.com/Malayalivartha
























