ട്രെയിൻ യാത്രക്കിടയിൽ മോശം അനുഭവം നേരിട്ടു; വീഡിയോ സഹിതം പുറത്ത് വിട്ടു; പോലീസ് എത്തിയപ്പോൾ സംഭവിച്ചത് മറ്റൊന്ന്! പൊട്ടിത്തെറിച്ച് ഹനാൻ

ട്രെയിൻ യാത്രക്കിടയിൽ ചില മോശം കാര്യങ്ങൾ നേരിട്ട് ഹനാൻ. ഈ കാര്യങ്ങൾ യാത്രക്കിടയിൽ മദ്യലഹരിയിലുള്ള യാത്രക്കാർ അപമര്യാദയായി പെരുമാറിയെന്നും ആക്രമിക്കാൻ ശ്രമിച്ചുവെന്നും ഹനാൻ വ്യക്തമാക്കി.
ഒരാൾ യാത്രയ്ക്കിടെ ശരീരത്ത് കടന്നുപിടിച്ചെന്നാണ് ഹനാൻ പറയുന്നത്. ട്രെയിനിൽ ഒരു സംഘം പരസ്യമായി മദ്യപിക്കുന്നതും ഹനാൻ വിഡിയോയിൽ പകർത്തി. അപ്പോൾ അവർ അപമര്യാദയായി പെരുമാറിയെന്നാണ് ഹനാന്റെ ആരോപണം. ജലന്തർ യാത്രയ്ക്കിടെയാണ് സംഭവം നടന്നത് .ജലന്തറിൽ പരീക്ഷ എഴുതാൻ പോകവെയാണ് ഇത് സംഭവിച്ചത്.
ഹനാന്റെ വിഡിയോ ശ്രദ്ധയിൽപ്പെട്ട് പൊലീസ് എത്തുകയും ചെയ്തു. അക്രമികളെ കസ്റ്റഡിയിലെടുക്കുന്നതിന് പകരം തന്നോട് ട്രെയിനിൽ നിന്ന് ഇറങ്ങാനാണ് പൊലീസ് ആവശ്യപ്പെട്ടതെന്നാണ് ഹനാൻ വ്യക്തമാക്കി. വീഡിയോയിലൂടെ ഈ കാര്യങ്ങൾ തുറന്നടിക്കുകയായിരുന്നു ഹനാൻ.
https://www.facebook.com/Malayalivartha























