നവോത്ഥാന ഗീർവ്വാണങ്ങളെല്ലാം തീവ്രമതസംഘടനകളുടേയും വോട്ടുബാങ്ക് താൽപ്പര്യങ്ങളുടേയും മുന്നിൽ തുടർച്ചയായി തട്ടിയുടയുകയാണ് കേരളത്തിൽ; മുത്തലാക്ക് നിരോധിക്കാനും വിവാഹപ്രായം ഉയർത്താനുമൊക്കെ തീരുമാനമെടുക്കാൻ കഴിയുന്നത് ഇഛാശക്തിയുള്ളവർക്ക് മാത്രമാണ്; വൈകാതെ ഏകീകൃത സിവിൽ നിയമം വരുമ്പോൾ അത് കേരളം നടപ്പാക്കില്ലെന്നും പറഞ്ഞ് വന്നേക്കരുത്; തുറന്നടിച്ച് കെ സുരേന്ദ്രൻ

നവോത്ഥാന ഗീർവ്വാണങ്ങളെല്ലാം തീവ്രമതസംഘടനകളുടേയും വോട്ടുബാങ്ക് താൽപ്പര്യങ്ങളുടേയും മുന്നിൽ തുടർച്ചയായി തട്ടിയുടയുകയാണ് കേരളത്തിൽ. പറഞ്ഞു പറഞ്ഞ് അവസാനം സ്ത്രീകൾക്ക് തുല്യമായ സ്വത്തവകാശം അനുവദിക്കില്ലെന്ന ഫത്വയും പൊതു ഇടങ്ങളിൽ അംഗീകരിക്കപ്പെടുകയാണോ? നിർണായകമായ കുറിപ്പ് പങ്കു വച്ച് കെ സുരേന്ദ്രൻ. അദ്ദേഹത്തിൻെറ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
നവോത്ഥാന ഗീർവ്വാണങ്ങളെല്ലാം തീവ്രമതസംഘടനകളുടേയും വോട്ടുബാങ്ക് താൽപ്പര്യങ്ങളുടേയും മുന്നിൽ തുടർച്ചയായി തട്ടിയുടയുകയാണ് കേരളത്തിൽ. പറഞ്ഞു പറഞ്ഞ് അവസാനം സ്ത്രീകൾക്ക് തുല്യമായ സ്വത്തവകാശം അനുവദിക്കില്ലെന്ന ഫത്വയും പൊതു ഇടങ്ങളിൽ അംഗീകരിക്കപ്പെടുകയാണോ? ഇവിടെ ശരീ അത്ത് നിയമമാണോ നടപ്പാക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കണം.
അമ്പതുകോടി മുടക്കി മതിലുപണിഞ്ഞതുകൊണ്ടൊന്നും കാര്യമില്ല ശ്രീ. പിണറായി വിജയൻ, ഇഛാശക്തിവേണം നരേന്ദ്രമോദിയെപ്പോലെ അമിത് ഷായെപ്പോലെ. മുത്തലാക്ക് നിരോധിക്കാനും വിവാഹപ്രായം ഉയർത്താനുമൊക്കെ തീരുമാനമെടുക്കാൻ കഴിയുന്നത് ഇഛാശക്തിയുള്ളവർക്കുമാത്രമാണ്. വൈകാതെ ഏകീകൃത സിവിൽ നിയമം വരുമ്പോൾ അത് കേരളം നടപ്പാക്കില്ലെന്നും പറഞ്ഞ് വന്നേക്കരുത്.
https://www.facebook.com/Malayalivartha























