Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...


കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...


തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...


എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്‍ക്ക് സ്ഥാനചലനം: ഇത് മനഃപൂര്‍വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...


വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...

ശരീരമാസകലം മറച്ച സ്ത്രീശരീരങ്ങൾ റോഡരികിൽ നിരന്നു നിന്ന് ശബരിമലയിൽ സ്ത്രീ സമത്വം വേണമെന്ന് വാദിക്കും; ഇലക്ഷൻ പോസ്റ്ററുകളിൽ മുഖമില്ലാത്ത വനിതാസ്ഥാനാർത്ഥികൾ ഏണിപ്പടി ചിഹ്നവുമായി നിൽക്കും; മരണവീടുകളിൽ അടുക്കള വശം വഴി മാത്രം സ്ത്രീ ശരീരങ്ങൾ പ്രവേശിക്കും; ആർക്കും പ്രശ്നമേയില്ല! ചൈനീസ് വന്മതിലിനെ വരെ വെല്ലുന്ന രീതിയിൽ വനിതാമതിലൊക്കെ കെട്ടിയ ത്രില്ലിൽ തുല്യതാവാദം, സ്ത്രീശക്തി എന്നൊക്കെ വാഴ്ത്തി നടന്നിരുന്ന ടീമുകൾ ഒക്കെ ഇവിടെ തന്നെയുണ്ടല്ലോ? അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു

04 DECEMBER 2022 07:08 PM IST
മലയാളി വാര്‍ത്ത

കേരളാ മോഡൽ നവോത്ഥാനമെന്നാൽ ഹൈന്ദവതയ്ക്കെതിരെയുള്ള ആഞ്ഞടിക്കൽ മാത്രമാണ്. !! കേരളാ മോഡൽ തുല്യതാവാദം എന്നാൽ ശബരിമലയിലെ സ്ത്രീപ്രവേശം മാത്രമാണ്! ! കേരളാ മോഡൽ സ്ത്രീപക്ഷവാദം എന്നാൽ മനുസ്മൃതിയിലെ ഒരൊറ്റ വരിയിൽ പിടിച്ചുള്ള ട്രപ്പീസുകളി മാത്രമാണ്. ! ! കേരളാ മോഡൽ കമ്മ്യൂണിസം എന്നാൽ ടോട്ടലി ഹൈന്ദവ വിരുദ്ധത മാത്രമാണ്. ! !

ചൈനീസ് വന്മതിലിനെ വരെ വെല്ലുന്ന രീതിയിൽ വനിതാമതിലൊക്കെ കെട്ടിയ ത്രില്ലിൽ തുല്യതാവാദം, സ്ത്രീശക്തി എന്നൊക്കെ വാഴ്ത്തി നടന്നിരുന്ന ടീമുകൾ ഒക്കെ ഇവിടെ തന്നെയുണ്ടല്ലോ ല്ലേ? നിർണായകമായ കുറിപ്പ പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ് . ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ചൈനീസ് വന്മതിലിനെ വരെ വെല്ലുന്ന രീതിയിൽ വനിതാമതിലൊക്കെ കെട്ടിയ ത്രില്ലിൽ തുല്യതാവാദം, സ്ത്രീശക്തി എന്നൊക്കെ വാഴ്ത്തി നടന്നിരുന്ന ടീമുകൾ ഒക്കെ ഇവിടെ തന്നെയുണ്ടല്ലോ ല്ലേ?

കുടുംബശ്രീ യോഗങ്ങളിൽ നിന്ന് ലിംഗസമത്വ പ്രതിജ്ഞ പിൻവലിക്കാനുള്ള തീരുമാനം സമസ്തയുടെ കണ്ണുരുട്ടൽ കണ്ടാണെന്നറിഞ്ഞപ്പോൾ എത്ര സാംസ്കാരിക നായകർ പ്രതികരിച്ചു? എത്ര ബുദ്ധിജീവികൾ ഫാസിസം എന്നലറി വിളിച്ചു? എത്ര സ്ത്രീപക്ഷവാദികൾ പാട്രിയാർക്കിയെ തള്ളിപ്പറഞ്ഞു? നവോത്ഥാന ഇടതു ഭരണകൂടത്തിനും അവരുടെ കുഴലൂത്ത് ടീമിനും സ്ത്രീ പുരുഷ സമത്വം എന്നാൽ ശബരിമലയിലെ ആചാരലംഘനം മാത്രമാണ് !

നൈഷ്ഠിക ബ്രഹ്മചാരിയായ ശബരിമല അയ്യപ്പൻ്റെ മുന്നിൽ മാത്രമാണ് ഇവിടുത്തെ മെയിം സ്ട്രീം ഇടത് സ്ത്രീപക്ഷവാദികൾക്ക് സമത്വം വേണ്ടത്. ഹൈന്ദവ ക്ഷേത്രങ്ങളിൽ കയറുന്ന മാത്രയിലാണ് അവറ്റകൾക്ക് ആർത്തവത്തെ ആഘോഷമാക്കേണ്ടത്! ന സ്ത്രീ സ്വാതന്ത്ര്യമർഹതി എന്ന ഒരൊറ്റ വരിയിൽ തൂങ്ങി സനാതനധർമ്മമെന്നാൽ പാട്രിയാർക്കി അരങ്ങുവാഴുന്നിടം എന്ന നരേറ്റീവ് കൊടുക്കുന്ന പൊ ക ടീമുകൾക്ക് ശരീയത്ത് നിയമമെന്നാൽ മതേതരം വാഴുന്ന പൂങ്കാവനമാണ്! കേരളം താലിബാനിസത്തിലേയ്ക്ക് കൂപ്പുകുത്തിയെന്ന യാഥാർത്ഥ്യത്തെ തിരിച്ചറിഞ്ഞാലും അവറ്റകളുടെ കണ്ണുകൾ പരതുക "ന സ്ത്രീ സ്വാതന്ത്ര്യമർഹതി " എന്ന മനുസ്മൃതിയിലെ ഒരേ ഒരു വാചകത്തിലായിരിക്കും.!

നൈഷ്ഠിക ബ്രഹ്മചാരിയായ ശബരിമലയിലെ ശ്രീ. അയ്യപ്പനു മുന്നിൽ മാത്രം മതി അവർക്ക് തുല്യതാവാദ തിയറി . അപ്പോഴും ഇവിടെ മറ കെട്ടി മറച്ച വേലിക്കെട്ടുകളിൽ ആണുങ്ങൾ കാണാതെ മാറിയിരിക്കുന്ന പെണ്ണിടങ്ങൾ പരസൃമായി നില്ക്കും. ശരീരമാസകലം മറച്ച സ്ത്രീശരീരങ്ങൾ റോഡരികിൽ നിരന്നു നിന്ന് ശബരിമലയിൽ സ്ത്രീ സമത്വം വേണമെന്ന് വാദിക്കും. ഇലക്ഷൻ പോസ്റ്ററുകളിൽ മുഖമില്ലാത്ത വനിതാസ്ഥാനാർത്ഥികൾ ഏണിപ്പടി ചിഹ്നവുമായി നില്ക്കും. മരണവീടുകളിൽ അടുക്കള വശം വഴി മാത്രം സ്ത്രീ ശരീരങ്ങൾ പ്രവേശിക്കും. ആർക്കും പ്രശ്നമേയില്ല.! !

കേരളാ മോഡൽ നവോത്ഥാനമെന്നാൽ ഹൈന്ദവതയ്ക്കെതിരെയുള്ള ആഞ്ഞടിക്കൽ മാത്രമാണ്. !! കേരളാ മോഡൽ തുല്യതാവാദം എന്നാൽ ശബരിമലയിലെ സ്ത്രീപ്രവേശം മാത്രമാണ്! ! കേരളാ മോഡൽ സ്ത്രീപക്ഷവാദം എന്നാൽ മനുസ്മൃതിയിലെ ഒരൊറ്റ വരിയിൽ പിടിച്ചുള്ള ട്രപ്പീസുകളി മാത്രമാണ്. ! ! കേരളാ മോഡൽ കമ്മ്യൂണിസം എന്നാൽ ടോട്ടലി ഹൈന്ദവവിരുദ്ധത മാത്രമാണ്. ! ! കേരളാമോഡൽ ഇരട്ടച്ചങ്ക് എന്നാൽ മുസ്ലീം സംഘടനകൾ കണ്ണുരുട്ടുന്ന ആ വശത്തേയ്ക്ക് നോക്കാതെ സനാതനധർമ്മത്തിനെതിരെ മാത്രം കാണിക്കുന്ന ആ പ്രത്യേക ഏക്ഷൻ എന്നാണ്! !

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതുക്കിയ കീം ഫലം പ്രസിദ്ധീകരിച്ചു; കേരള സിലബസുകാര്‍ പിന്നില്‍, ഒന്നാം റാങ്കടക്കം മാറി  (5 hours ago)

ടെന്നിസ് താരത്തെ പിതാവ് വെടിവച്ചു കൊന്നു  (6 hours ago)

നവോദയ സ്‌കൂള്‍ ഹോസ്റ്റലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍  (7 hours ago)

വീട്ടിലെ പൂച്ച മാന്തി:ചികിത്സയിലായിരുന്ന പന്തളത്തെ 11കാരിക്ക് ദാരുണാന്ത്യം  (7 hours ago)

കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...  (10 hours ago)

കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...  (10 hours ago)

തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...  (10 hours ago)

എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്‍ക്ക് സ്ഥാനചലനം: ഇത് മനഃപൂര്‍വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...  (11 hours ago)

വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...  (11 hours ago)

'സംഘി വിസി അറബിക്കടലില്‍';ബാനർ ഉയര്‍ത്തി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക്; ടിയര്‍ ഗ്യാസ് പ്രയോഗിക്കുമെന്ന് പോലീസിന്റെ മുന്നറിയിപ്പ്; പിന്നാലെ സംഭവിച്ചത്; ദൃശ്യങ്ങൾ കാണാം  (11 hours ago)

PM MODI മോദിയുടെ നമീബിയ സന്ദര്‍ശനം  (11 hours ago)

China മുന്നറിയിപ്പുമായി അരുണാചൽ മുഖ്യമന്ത്രി  (11 hours ago)

Bharat-bandh- ഗേറ്റിന്റെ പൂട്ട് പൊളിച്ച് സിഐ  (11 hours ago)

Governor- ഇന്ന് എന്തെങ്കിലും നടക്കും  (12 hours ago)

ചിത്രകലകളുടെ ഒട്ടേറെ പ്രദര്‍ശനങ്ങള്‍ നടത്തിയ ചിത്രകാരന്റെ മൃതദേഹം കണ്ടെത്തി  (14 hours ago)

Malayali Vartha Recommends