ബസ്സിനുള്ളിൽ വിദ്യാർത്ഥികളോട് ലൈംഗികാതിക്രമം; കണ്ടക്ടറെ പോലീസ് അറസ്റ്റ് ചെയ്തു
ബസ്സിനുള്ളിൽ വിദ്യാർത്ഥികളോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ കണ്ടക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടകം മറിയപ്പള്ളി മുട്ടം ഭാഗത്ത് അത്തിക്കളത്തിൽ വീട്ടിൽ ജോസഫ് മകൻ ബിജി എന്ന് വിളിക്കുന്ന വർഗീസ് എ.ജെ( 52) എന്നയാളെയാണ് പോക്സോ നിയമപ്രകാരം കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
കോട്ടയം ചങ്ങനാശ്ശേരി റൂട്ടിൽ സർവീസ് നടത്തിവരുന്ന സ്വകാര്യ ബസ്സിലെ കണ്ടക്ടറായ ഇയാൾ സ്കൂൾ വിദ്യാർത്ഥികളോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. വിദ്യാർത്ഥികളുടെ പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ പിടികൂടുകയുമായിരുന്നു.
കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ പ്രശാന്ത് കുമാർ ആർ, എസ്.ഐ ശ്രീജിത്ത് റ്റി, സി.പി.ഓ മാരായ കാനേഷ്, സുരേഷ്, വിപിൻ, ഷെജിമോൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
https://www.facebook.com/Malayalivartha