'നന്‍പകല്‍ നേരത്തു മയക്കം' എന്ന മമ്മുട്ടി മുഖ്യവേഷത്തില്‍ അഭിനയിച്ച ചിത്രം റിസര്‍വ് ചെയ്തിട്ടും കാണാനായില്ല; പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് കേസ്

സംസ്ഥാനത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിനിടെ പ്രതിഷധം നടത്തിയവർക്കെതിരേ പൊലീസ് കേസ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്തു മയക്കം എന്ന ചിത്രത്തിന്റെ റിസര്‍വേഷനെച്ചൊല്ലിയുണ്ടായ പ്രതിഷേധത്തിലാണ് പൊലീസ് കേസെടുത്തത്. മാത്രമല്ല അന്യായമായി സംഘം ചേര്‍ന്നു എന്നത് അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് മൂന്നു പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.
അതേസമയം മമ്മുട്ടി മുഖ്യവേഷത്തില്‍ അഭിനയിച്ച ചിത്രം റിസര്‍വ് ചെയ്തിട്ടും കാണാനാവാത്തതിനെ തുടര്‍ന്നായിരുന്നു മേളയ്ക്കിടെ ബഹളമുണ്ടാക്കിയത്. ടാഗോര്‍ തിയറ്ററില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 3 നായിരുന്നു മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ചിത്രത്തിന്റെ പ്രീമിയര്‍ ഷോ ഉണ്ടായിരുന്നത്. ചിത്രം കാണാനായി രാവിലെ 11 മുതല്‍ തന്നെ തീയറ്ററിനു മുന്നില്‍ നീണ്ട ക്യൂ രൂപപ്പെട്ടു.
പിന്നാലെ ബഹളവും ഉന്തും തള്ളുമായതോടെ പൊലീസ് രംഗത്തെത്തി. ഇതേതുടര്‍ന്നാണ് പ്രതിഷേധം അരങ്ങേറിയത്. ശേഷം പൊലീസ് രാജ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഏതാനും പേര്‍ മുദ്രാവാക്യം മുഴക്കുകയും, ഇവരെ ബലം പ്രയോഗിച്ചു നീക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























