തന്റെ നടപടികൾക്കെതിരെ കേരള സെനറ്റ് അംഗങ്ങൾ പ്രവർത്തിച്ചു; ഇതേ തുടർന്നാണ് താൻ അവരുടെ മേലുള്ള പ്രീതി പിൻവലിച്ചത്; കേരള സർവകലാശാല സെനറ്റ് അംഗങ്ങളുടെ ഹർജിയിൽ വാദം പൂർത്തിയായി; ഹൈക്കോടതി നാളെ ഉച്ചയ്ക്ക് 1:45ന് വിധി പറയും

കേരള സെനറ്റ് അംഗങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഗവർണർ രംഗത്ത് വന്നിരിക്കുകയാണ്. തന്റെ നടപടികൾക്കെതിരെ കേരള സെനറ്റ് അംഗങ്ങൾ പ്രവർത്തിച്ചെന്നു ഗവർണർ ഹൈക്കോടതിയിൽ പറഞ്ഞിരിക്കുകയാണ്. ഇതേ തുടർന്നാണ് താൻ അവരുടെ മേലുള്ള പ്രീതി പിൻവലിച്ചത് എന്നാണ് ഗവർണർ നൽകിയിരിക്കുന്ന വിശദീകരണം. കേരള സർവകലാശാല സെനറ്റ് അംഗങ്ങളുടെ ഹർജിയിൽ വാദം പൂർത്തിയായി. ഹൈക്കോടതി നാളെ ഉച്ചയ്ക്ക് 1:45ന് വിധി പറയുവാൻ ഇരിക്കുകയാണ്.
എന്തായാലും നിർണായകമായ കാര്യങ്ങളാണ് സെനറ്റ് അംഗങ്ങൾക്കെതിരെ ഹൈക്കോടതിയിൽ ഗവർണർ വ്യക്തമാക്കിയിരിക്കുന്നത് ഇനി എന്താണ് നാളത്തെ വിധി എന്നതാണ് ഏവരും ഉറ്റുനോക്കുന്ന കാര്യം.അതേസമയം കഴിഞ്ഞ ദിവസമായിരുന്നു വിസിമാരുടെ ഹിയറിങ്ങ് രാജ്ഭവനിൽ വച്ച് പൂർത്തിയായത്. കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകിയ വൈസ് ചാൻസിലർമാർക്കായി ഗവർണർ നടത്തുന്ന ഹിയറിങ് ആണ് കഴിഞ്ഞത്, രാവിലെ പതിനൊന്നിന് രാജ്ഭവനിൽ ആരംഭിച്ച ഹിയറിംഗിൽ നാല് വി സി മാർ നേരിട്ട് പങ്കെടുത്തിരുന്നു .
കേരള മുൻ വിസി- വി പി മഹാദേവൻപിള്ള, ഡിജിറ്റൽ സർവകലാശാല വി സി സജി ഗോപിനാഥ്, ഓപ്പൺ സർവകലാശാല വി സി ഡോ. മുബാറക് പാഷ, കുസാറ്റ് വി സി ഡോ. മധു എന്നിവർ നേരിട്ടെത്തി വിശദീകരണം നൽകിയിരുന്നു . അഭിഭാഷകനോടൊപ്പം ആണ് കുസാറ്റ് വി സി എത്തിയത്. കണ്ണൂർ, എംജി സർവകലാശാല വൈസ് ചാൻസലർമാർ ഹിയറിങ്ങിന് എത്തിയിരുന്നില്ല.കാലിക്കറ്റ്, മലയാളം, സംസ്‌കൃതം സർവകലാശാല വിസി മാർക്ക് പകരം വക്കീലന്മാരാണ് ഹിയറിംഗിൽ പങ്കെടുത്തത്.
കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ ഗോപിനാഥ് രവീന്ദ്രനോ അഭിഭാഷകനോ ഹിയറിങ്ങിന് എത്തില്ല എന്ന് രാജ്ഭവനെ അറിയിക്കുകയുണ്ടായി. എംജി സർവകലാശാല വി സി ഡോക്ടർ സാബു തോമസ് റഷ്യൻ സന്ദർശനത്തിൽ ആയതിനാലാണ് ഹിയറിങിൽ പങ്കെടുക്കാത്തത്. ജനുവരി മൂന്നിന് അദ്ദേഹത്തിന് വേണ്ടിയുള്ള സ്‌പെഷ്യൽ ഹിയറിങ് നടക്കും. ഹിയറിങ്ങിനു ശേഷം വിശദമായ റിപ്പോർട്ട് രാജ്ഭവൻ ഹൈക്കോടതിക്ക് കൈമാറും. ഹിയറിങ്ങ് കഴിഞ്ഞ് കോടതിയില്‍ വിസിമാര്‍ നല്‍കിയ കേസ് കൂടി പരിഗണിച്ചാകും ഗവര്‍ണര്‍ അന്തിമ നിലപാട് എടുക്കുക.
https://www.facebook.com/Malayalivartha


























