യാത്രക്കാരുമായി ഓടി കൊണ്ടിരിക്കവേ ബസ് ഡ്രൈവർക്ക് ദേഹാസ്വസ്ഥ്യം! 48 യാത്രക്കാരുടെ ജീവനുകൾ മുൾമുനയിൽ നിന്ന നിമിഷങ്ങൾ! അപകടത്തിലേക്ക് കൂപ്പ് കുത്താതിരിക്കാൻ ഡ്രൈവറുടെ അതിസാഹസികത!നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾക്കൊടുവിൽ ആർക്കും ആപത്ത് വരാതെ ബസ് സുരക്ഷിതമായി നിർത്തി; ഒടുവിൽ മരണത്തിന് കീഴടങ്ങി കെഎസ്ആർടിസി ഡ്രൈവർ

യാത്രക്കാരുമായി ഓടി കൊണ്ടിരിക്കവേ ബസ് ഡ്രൈവർക്ക് ദേഹാസ്വസ്ഥ്യം! 48 യാത്രക്കാരുടെ ജീവനുകൾ മുൾമുനയിൽ നിന്ന നിമിഷങ്ങൾ! അപകടത്തിലേക്ക് കൂപ്പ് കുത്താതിരിക്കാൻ ഡ്രൈവറുടെ അതിസാഹസികത!നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾക്കൊടുവിൽ ആർക്കും ആപത്ത് വരാതെ ബസ് സുരക്ഷിതമായി നിർത്തി; ഒടുവിൽ മരണത്തിന് കീഴടങ്ങി കെഎസ്ആർടിസി ഡ്രൈവർ
താമരശ്ശേരി കെ എസ് ആർ ടി സി ഡിപ്പോയിലെ ഡ്രൈവർ താമരശ്ശേരി വെഴുപ്പൂർ ചുണ്ടകുന്നുമ്മൽ സിജീഷാണ് മരിച്ചത്. 48 വയസായിരുന്നു,കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു സിജിഷ്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് കെഎസ്ആർടിസി ഡ്രൈവർ മരിച്ചത്. നവംബർ 20 ന് പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. താമരശ്ശേരിയിൽ നിന്നും സിജീഷ് ഓടിച്ച ബസ് കുന്ദംകുളത്ത് എത്തി. അപ്പോൾ സിജേഷിന് ദേഹാസ്വസ്ഥ്യം ഉണ്ടായി . കടുത്ത വേദനയ്ക്കിടയിലും മനസാന്നിധ്യം വിടാതെ ബസ് നിർത്തി.
അതിന് ശേഷം ഡ്രൈവർ സിജീഷ് കുഴഞ്ഞു വീഴുകയായിരുന്നു. സിജേഷ് കുഴഞ്ഞ് വീണതിന് ശേഷമായിരുന്നു ബസിലുണ്ടായിരുന്ന കണ്ടക്റ്ററും യാത്രക്കാരും ഈ കാര്യം അറിഞ്ഞത്. ഉടൻ തന്നെ സിജീഷിനെ കുന്ദംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു . പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയുംചെയ്തു . ബസ് ഓടിക്കവേ സിജേഷിന് ഇങ്ങനെ വരൻ കാരണം പക്ഷാഘാതമായിരുന്നു. അതോടെ അദ്ദേഹത്തിന് ഗിയർ മാറ്റാൻ പോലും കഴിഞ്ഞില്ല .
ആ സാഹചര്യമായിട്ടും കടുത്ത വേദനയാൽ പുളയുന്നതിനിടയിലും ബസ് സുരക്ഷിതമായി നിർത്താൻ സിജീഷ് കാണിച്ച ആത്മധൈര്യം ഏറെ ശ്രദ്ധ നേടിയിരുന്നു. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും അസുഖം ഭേദമായി അദ്ദേഹം വീട്ടിലെത്തി.പിന്നീട് അസുഖം മൂർച്ഛിച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു . മൂന്നാറിൽ മുമ്പുണ്ടായ മണ്ണിടിച്ചിലും സിജീഷ് ഓടിച്ച കെ എസ് ആർ ടി സി. ബസ് ഉൾപ്പെട്ടിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം .
അന്നത്തെ മണ്ണിടിച്ചിലില്‍ ബസ്സിന്‍റെ ഗ്ലാസ് ഉൾപ്പെടെ തകന്നു. പക്ഷെ സിജീഷ് സുരക്ഷിതമായി യാത്രക്കാരെ താമരശ്ശേരിലെത്തിക്കുകയും ചെയ്തു. കെ എസ് ആർ ടി ഇ എയുടെ സജീവ പ്രവർത്തകനായിരുന്നു സിജീഷ്. മൃതദേഹം ശവസംസ്കാരത്തിനായി ഇന്ന് വൈകുന്നേരം 6:30 ന് വീട്ടിൽ നിന്നും പുതുപ്പാടി പൊതു ശ്മശാനത്തിലേക്ക് കൊണ്ട് പോകും.
https://www.facebook.com/Malayalivartha



























