ബസിൽ നിന്ന് ഇറങ്ങി റോഡ് മുറിച്ച് കടക്കുമ്പോൾ ഗുഡ്സ് ഓട്ടോ ഇടിച്ച് തെറിപ്പിച്ചു; അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിക്ക് അപകടത്തിൽ ദാരുണാന്ത്യം

മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിനിക്ക് അപകടത്തിൽ ദാരുണാന്ത്യം. സ്കൂൾ ബസിൽ നിന്ന് ഇറങ്ങി റോഡ് മുറിച്ച് കടക്കുമ്പോൾ ഗുഡ്സ് ഓട്ടോ ഇടിച്ച് വിദ്യാർത്ഥിനി മരിച്ചു.അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്. താനൂർ നന്നമ്പ്ര എസ്എൻയുപി സ്കൂൾ വിദ്യാർഥി ഷഫ്ന ഷെറിനാണ് മരിച്ചത് . ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
പിന്നീട് ഒരു സ്വകാര്യആശുപത്രിയിലും എത്തിച്ചിരുന്നു സാധാരണയായി സ്കൂൾ ബസുകളിൽ കുട്ടികളെ ഇറക്കാൻ ഒരാൾ കൂടി ഉണ്ടാകാറുണ്ട് . എന്നാൽ ഈ സ്കൂൾ ബസിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. കുട്ടികളെ ഇറക്കാൻ മറ്റാരും ഉണ്ടായിരുന്നില്ല. അതാണ് അപകടത്തിലേക്ക് നയിച്ചത് .ബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ ഗുഡ്സ് ഓട്ടോ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha



























