വീട്ടിലെ ഡ്രൈനേജില്‍ വീണ് രണ്ട് വയസുകാരൻ മരിച്ചു; സംഭവം കാസര്‍ഗോഡ്

കാസര്‍ഗോഡ് വീട്ടിലെ ഡ്രൈനേജില്‍ വീണ് രണ്ട് വയസുകാരൻ മരിച്ചു. ഉപ്പള സ്വദേശി സമദിന്റെ മകന് ഷെഹ്സാദാണ് മരിച്ചത്. ഉപ്പളയില്‍ വീട്ടിലെ ഡ്രൈനേജില്‍ വീണാണ് രണ്ട് വയസുകാരന് മരിച്ചത്.
അതേസമയം അറ്റകുറ്റപ്പണി നടത്തുന്നതിനായി വീടിന് പിറകിലുള്ള ഡ്രൈനേജിന്റെ മുകള്‍ ഭാഗം ഒന്നര ഇഞ്ച് സ്ക്വയറില്‍ തുറന്നിട്ടിരുന്നു. തുടർന്ന് ഈ ദ്വാരത്തിലൂടെ കുട്ടി ഡ്രൈനേജിലേക്ക് വീഴുകയായിരുന്നു.
പിന്നാലെ ഉടന്‍ തന്നെ കുഞ്ഞിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























