മുഖ്യന്റെ സ്വപ്നത്തിൽ മണ്ണുവാരിയിട്ട് പ്രതിപക്ഷം!ആ നടപടിയിൽ സ്തംഭിച്ച് നിയമസഭയും സഖാക്കളും!മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ പ്രതിഷേധം; നിയമസഭ വളയുമെന്ന് കെ-റെയിൽ വിരുദ്ധ സമര സമിതി

വിഴിഞ്ഞം സമരം ഒടുവിൽ കഷ്ടപ്പെട്ട് അടിവാങ്ങി തീർപ്പാക്കിയ സർക്കാർ കെ-റെയിൽ എങ്ങനെയും നടപ്പാക്കാനുള്ള കെണിഞ്ഞ പരിശ്രമത്തിലാണ്. ഈ സാഹചര്യത്തിൽ അടുത്ത നിയമസഭാ സമ്മേളന സമയത്ത് കെ-റെയിൽ വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തിൽ സഭ വളയാൻ തീരുമാനം.
അതേസമയം പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയതോടെയാണ് പുതിയ നീക്കം ഉണ്ടായത്. തുടർന്ന് പദ്ധതിക്കെതിരെ ഒരു കോടി ഒപ്പ് സമാഹരിച്ച് കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് നിവേദനം നൽകുമെന്നാണ് വ്യക്തമാക്കുന്നത്.
ഇതോടെ കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചാൽ കെ-റെയിൽ പദ്ധതി നടപ്പിലാക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കിയിരുന്നു. ഇതേതുടർന്നാണ് സമരം കൂടുതൽ ശക്തമാക്കാൻ സമരസമിതിയെ പ്രേരിപ്പിച്ചത്. നിലവിൽ കൊച്ചിയിൽ 11 ജില്ലകളിൽ നിന്നുള്ള സമരസമിതി പ്രവർത്തകർ പങ്കെടുത്ത യോഗത്തിലാണ് സഭ വളയാനുള്ള തീരുമാനമെടുത്തത്.
https://www.facebook.com/Malayalivartha



























