നിലവില്‍ സഭ സമ്മേളനം പിരിയാന്‍ തീരുമാനിച്ചിട്ടില്ല.. നയപ്രഖ്യാപനം നീട്ടി വെക്കുന്നതിനൊപ്പം പ്രസംഗം തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കി സര്‍ക്കാര്‍...

നയപ്രഖ്യാപനം നീട്ടി വെക്കുന്നതിനൊപ്പം പ്രസംഗം തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കി സര്‍ക്കാര്‍. അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ് ചുമതല. ബജറ്റിന് മുമ്പ് നയപ്രഖ്യാപനം ഇല്ലെങ്കിലും അതിന് ശേഷം വേണ്ടിവരും. നിലവില്‍ സഭ സമ്മേളനം പിരിയാന്‍ തീരുമാനിച്ചിട്ടില്ല.
അതേസമയം, നയ പ്രഖ്യാപന പ്രസംഗം പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ആകില്ല. ഈ സാഹചര്യത്തിലാണ് പ്രസംഗം തയ്യാറാക്കാന്‍ നിര്‍ദേശം. പുതിയവര്‍ഷത്തെ ആദ്യത്തെ നിയമസഭാ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് തുടങ്ങേണ്ടത്. കഴിഞ്ഞ നയപ്രഖ്യാപന തലേന്ന് സമ്മര്‍ദത്തിലാക്കിയതിന്റെ തുടര്‍ച്ച പ്രതീക്ഷിച്ച് കൊണ്ടാണ് സര്‍ക്കാറിന്റെ നീക്കം.
സഭ പിരിയുന്നതായി മന്ത്രിസഭ ശുപാര്‍ശ ചെയ്യാത്ത പക്ഷം പിന്നീട് സഭ സമ്മേളിച്ചാലും പഴയ സമ്മേളനത്തിന്റെ തുടര്‍ച്ചയായി തന്നെ കണക്കാക്കാം. വരുന്ന വര്‍ഷം എപ്പോള്‍ സഭ പുതുതായി ചേര്‍ന്നാലും ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം വേണ്ടിവരും. തല്‍ക്കാലത്തേക്ക് നയപ്രഖ്യാപനം ഒഴിവാക്കാമെന്നല്ലാതെ സ്ഥിരമായി ഗവര്‍ണറെ മാറ്റിനിര്‍ത്താന്‍ സര്‍ക്കാരിനാവില്ല.
അതേസമയം സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ ഒഴിവാക്കുന്ന ബില്ലില്‍ രാജ്ഭവന്‍ തിരക്കിട്ട് തീരുമാനമെടുക്കില്ല. ബില്‍ രാഷ്ട്രപതിക്ക് അയക്കുന്നത് സംബന്ധിച്ച് ആദ്യം നിയമോപദേശം തേടും . ഇക്കാര്യത്തില്‍ രാഷ്ട്രപതിയുടെ അഭിപ്രായം തേടുന്നതാകും ഉചിതമെന്നാണ് ഗവര്‍ണറുടെ നിലപാട് നിയമസഭ പാസാക്കു്‌ന ബില്‍ രാഷ്ട്രപതിക്ക് അയക്കുന്നതിനെ കുറിച്ച് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 200ല്‍ പറയുന്നത് അടിസ്ഥാനമാക്കിയാകും തീരുമാനം.
"
https://www.facebook.com/Malayalivartha



























