ഭാര്യ ഭർത്താവിനെ കൊന്നു; ഭാര്യയെ കാമുകനും കൊന്നു; ആത്മഹത്യക്കു ശ്രമിച്ച കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു

മലപ്പുറത്ത് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുവതിയെ കാമുകൻ കൊന്നു. കാമുകൻ ബഷീറിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശിനി സൗജത്തിനെയാണ് ബഷീർ കൊലപ്പെടുത്തിയത് . ബഷീറും സൗജിത്തും ചേർന്നാണ് 2018 ൽ സൗജിത്തിന്റെ ഭർത്താവ് സവാദിനെ കൊലപ്പെടുത്തിയത്.
ബഷീറും സൗജിത്തും ഒന്നിച്ച് ജീവിക്കാൻ വേണ്ടി ഗൾഫിൽ നിന്ന് രണ്ട് ദിവസത്തെ ലീവിന് എത്തിയ കാമുകൻ സൗജത്തുമായി ഗൂഢാലോചന നടത്തിയ ശേഷം സവാദിനെ കൊലപ്പെടുത്തുകയായിരുന്നു. വീടിന്റെ വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന സവാദിനെ കമ്പ് കൊണ്ട് തലയ്‌ക്കടിച്ചാണ് കൊന്നത്. തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സൗജത്ത് കുറ്റം സമ്മതിച്ചത്.
കഴിഞ്ഞ നവംബർ 29 നാണ് സൗജത്തിനെ കഴുത്തിൽ ഷാൾ മുറുക്കി മരിച്ച നിലയിൽ കണ്ടെത്തിയത്. സൗജത്തിനെ കൊലപ്പെടുത്തിയ ശേഷം ബഷീർ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ബഷീറിന്റെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
https://www.facebook.com/Malayalivartha



























