അഞ്ചാം ക്ലാസുകാരിയുടെ അപകടമരണം.... അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

അഞ്ചാം ക്ലാസുകാരിയുടെ അപകടമരണം.... അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി
മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ അധികാര പരിധിയില്‍ വരുന്ന താനൂര്‍ വിദ്യാഭ്യാസ ഉപജില്ലയിലെ നന്നമ്പ്ര എസ് എന്‍ യു പി സ്‌കൂളിലെ ഷിഫാന ഷെറിന്‍ വി എന്ന വിദ്യാര്‍ത്ഥിനിയുടെ അപകടമരണം അതീവ ദുഖകരമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.
അതേസമയം മലപ്പുറത്ത് സ്‌കൂള്‍ ബസിറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് ഒമ്പത് വയസുകാരി മറ്റൊരു വാഹനമിടിച്ച് മരിച്ചത്. തെയ്യാല എസ്എന്‍യുപി സ്‌കൂളിലെ അഞ്ചാം ക്ലാസുകാരി ഷഫ്‌ന ഷെറിനാണ് മരിച്ചത്. പാണ്ടിമുറ്റം വെള്ളിയത്ത് ഷാഫിയുടെ മകളാണ് ഷെഫ്‌ന ഷെറിന്‍.
തെയ്യാല പാണ്ടിമുറ്റം എന്ന സ്ഥലത്ത് ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പരീക്ഷ കഴിഞ്ഞ് വരവേസ്‌കൂള്‍ ബസില്‍ നിന്നും ഇറങ്ങിയ കുട്ടി റോഡ് മുറിച്ച് കടക്കുമ്പോഴാണ് എതിരെ വന്ന ഗുഡ്‌സ് ഓട്ടോ ഇടിച്ച് തെറിപ്പിച്ചത്. സ്‌കൂള്‍ ബസില്‍ ഡ്രൈവറല്ലാതെ സഹായികളാരും ഉണ്ടായിരുന്നില്ല. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വിദ്യാര്‍ത്ഥിനിയുടെ സഹോദരന്റെ കണ്‍മുന്നിലായിരുന്നു അപകടം. സ്‌കൂള്‍ ബസില്‍ കുട്ടികളെ ഇറക്കാനും കയറ്റാനും സഹായി ഉണ്ടായിരുന്നില്ല. സ്‌കൂള്‍ ബസുകളില്‍ കുട്ടികളെ ശ്രദ്ധിക്കാന്‍ ഡ്രൈവര്‍ക്ക് പുറമെ മറ്റാരാള്‍ കൂടി വേണമെന്നത് നിര്‍ബന്ധമാണ്. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പും മോട്ടോര്‍ വാഹനവകുപ്പും അന്വേഷണം ആരംഭിച്ചു.
"https://www.facebook.com/Malayalivartha



























