ഇരയുടെ പേരും മേൽവിലാസവും സഹിതം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച് പോലീസ്; പ്രതിയുടെ പേര് മറച്ചിട്ടുണ്ട്; പോക്‌സോ കേസിൽ ഗുരുതര വീഴ്ച

തിരുവനന്തപുരത്ത് പോക്‌സോ കേസിൽ പോലീസിന് ഗുരുതര വീഴ്ച . കേസിൽ പതിനൊന്നുകാരിയായ ഇരയുടെ പേര് വെളിപ്പെടുത്തി പോലീസ്.എന്നാൽ പ്രതിയുടെ പേര് മറച്ചുവെയ്‌ക്കുകയും ചെയ്തു. തിരുവനന്തപുരം അയിരൂർ സ്റ്റേഷനിലാണ് ഇത് സംഭവിച്ചത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പേരും മേൽവിലാസവും മറ്റ് വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുള്ള എഫ്‌ഐആർ പോലീസ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.ഇരയുടെ പേരും അമ്മയുടെ പേരും വിലാസവും കുട്ടി പഠിക്കുന്നതും പീഡിപ്പിക്കപ്പെട്ടതുമായ സ്ഥലത്തിന്റെ വിലാസവുമടക്കമുള്ള എഫ്‌ഐആറാണ് പോലീസ് പുറത്തുവിട്ടത്. എന്നാൽ പ്രതിയുടെ വിവരങ്ങളെല്ലാം മറച്ചു വച്ചിരിക്കുകയാണ്.
പ്രായപൂർത്തിയാകാത്തവർ ആക്രമിക്കപ്പെടുന്ന കേസുകളിൽ ഇരയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിടുന്നത് നിയമവിരുദ്ധമാണ്. പോക്‌സോ നിയമത്തിന്റെ 23 ാം വകുപ്പിൽ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. കുട്ടികളെ തിരിച്ചറിയാതിരിക്കാൻ വിചാരണ കോടതിയിൽ പോലും രഹസ്യമൊഴിയാണ് സ്വീകരിക്കുന്നത്. ഇത്രയും ശക്തമായ നിയമം നിലനിൽക്കേയാണ് പോലീസിന് ഗുരുതര ക്രമക്കേട് സംഭവിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha



























