ആവേശം വാനോളം... ലോകകപ്പ് 2022 ഫൈനല്‍ അര്‍ജന്റീനയും ഫ്രാന്‍സും തമ്മില്‍ നേരിടുമ്പോള്‍ ആവേശത്തിമിര്‍പ്പില്‍ ആരാധകര്‍; ഇത്തവണ അര്‍ജന്റീനയ്ക്ക് തന്നെ കപ്പെന്ന് ആരാധകര്‍ വിധിയെഴുതുമ്പോള്‍ എല്ലാം പ്രവചനാതീതം; ജയിക്കുന്നവര്‍ക്ക് മൂന്നാം കിരീടം

കാത്തിരിപ്പിന് വിരാമം. ലോകകപ്പ് 2022 ഫൈനലില്‍ അര്‍ജന്റീനയും ഫ്രാന്‍സും ഞായറാഴ്ച ഏറ്റുമുട്ടുമ്പോള്‍ വലിയൊരു യുദ്ധം പോലെയാണ്. ആദ്യം തോറ്റ് തുടങ്ങിയ അര്‍ജന്റീന ഏറെ പഴി കേട്ടു. എന്നാല്‍ എല്ലാം പെട്ടെന്ന് തിരുത്തിക്കുറിക്കുകയായിരുന്നു.
ക്രൊയേഷ്യയെ എതിരില്ലാത്തെ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത് അര്‍ജന്റീനയും മൊറോക്കോയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് വീഴ്ത്തി ഫ്രാന്‍സും ഫൈനലിലെത്തിയത്. നിലവിലെ ജേതാക്കളായ ഫ്രാന്‍സ് ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് ഫൈനലിലേക്ക് കുതിക്കുന്നത്. ഏറ്റവും മികച്ച ഫോമില്‍ കളിക്കുന്ന രണ്ട് ടീമുകള്‍ മുഖാമുഖം വരുമ്പോള്‍ ലോകകപ്പ് ഫൈനല്‍ തീപാറുമെന്ന് ഉറപ്പ്.
ഇത്തവണ ലോകകപ്പ് നേടുന്ന ടീം മൂന്നാം കിരീടനേട്ടത്തിലേക്കാണ് എത്തുക. അര്‍ജന്റീന 1986, 1978 വര്‍ഷങ്ങളിലാണ് ലോകകപ്പ് ജേതാക്കളായത്. ഫ്രാന്‍സ് വിശ്വവിജയികളായത് 2018ലും 1998ലുമാണ്. അര്‍ജന്റീനയെ വീഴ്ത്തി ലോകകിരീടം നേടിയാല്‍ ഫ്രാന്‍സിനെ കാത്തിരിക്കുന്ന മറ്റൊരു അതുല്യ നേട്ടം കൂടിയുണ്ട്. 60 വര്‍ഷത്തിനിടെ ലോകകപ്പ് കിരീടം നിലനിര്‍ത്തുന്ന ആദ്യ രാജ്യമെന്ന നേട്ടമാകും ഫ്രാന്‍സിനെ തേടിയെത്തുക.
ഒരു ജയത്തിന്റെ ദൂരം മാത്രമാണ് ഇനിയുള്ളത്. മങ്ങലേറ്റ് തുടങ്ങിയ പ്രതീക്ഷകള്‍ക്ക് ജീവന്‍ വെക്കുന്നു. എട്ടുവര്‍ഷത്തിനപ്പുറം അര്‍ജന്റീന വീണ്ടും ലോകകപ്പിന്റെ കലാശപ്പോരിന് ടിക്കറ്റെടുത്തിരിക്കുകയാണ്. സെമിയില്‍ പോരടിക്കാന്‍ തയ്യാറെടുപ്പോടെയാണ് ക്രൊയേഷ്യയെത്തിയത്. ഒരു ലോകകിരിടമെന്ന മോഡ്രിച്ചിന്റെ സ്വപ്നം ലുസെയ്ലില്‍ തട്ടിത്തകര്‍ന്നു. ഇത്തവണയില്ലെങ്കില്‍ പിന്നെയില്ലെന്ന യാഥാര്‍ഥ്യത്തെ ബൂട്ടുകളിലാവാഹിച്ച് മെസ്സിയിറങ്ങി.
പിന്നെ ചരിത്രം കുറിച്ചു. ഏകപക്ഷീയമായ മൂന്ന് ഗോളിന് ക്രൊയേഷ്യയെ തകര്‍ത്തെറിഞ്ഞ് മെസ്സിപ്പട ഫൈനലിലേക്ക് മുന്നേറി. മെസ്സിക്കും സംഘത്തിനും ഇത് പ്രതികാരമാണ്. ആദ്യ മത്സരത്തിലെ പരാജയത്തില്‍ ക്രൂശിക്കപ്പെട്ടവനാണ് മെസ്സി. പരിഹാസങ്ങളുടെ കൂരമ്പുകളേറ്റ് അന്നാ പതിനൊന്നുപേര്‍ തിരിഞ്ഞുനടന്നു. അതേ ലുസെയ്ലില്‍ അടരാടി ജയിച്ച് വിശ്വകിരീടത്തിനായുള്ള അവസാനപോരിന് യോഗ്യതനേടിയിരിക്കുകയാണ് മെസ്സിയും സംഘവും. ഒപ്പം കഴിഞ്ഞ ലോകകപ്പില്‍ ക്രൊയേഷ്യയ്ക്കെതിരായ തോല്‍വിക്കുള്ള പ്രതികാരവും.
ലോകത്തെ വന്‍ ശക്തികള്‍ക്കു മുന്നില്‍ മുട്ടുമടക്കാതെ അപരാജിത കുതിപ്പുമായാണ് അര്‍ജന്റീന ലോകകപ്പിനെത്തിയത്. പ്രായോഗികതയെ കൂട്ടുപിടിച്ച് സ്‌കലോണി അര്‍ജന്റീനിയന്‍ നിരയെ വാര്‍ത്തെടുത്തപ്പോള്‍ ലോകമാകെ അമ്പരന്നുനിന്നു. പിന്നെ എതിരാളികള്‍ക്കൊക്കെ സ്‌കലോണിപ്പട വലിയ വെല്ലുവിളിയായി മാറി. യൂറോപ്യന്‍ ചാമ്പ്യന്മാരെ വരെ തകര്‍ത്തെറിഞ്ഞ അര്‍ജന്റീനയെ ആര് പിടിച്ചുകെട്ടുമെന്ന് ചോദ്യങ്ങളുയര്‍ന്നു. അങ്ങനെയാണ് അവര്‍ ലോകകപ്പിനെത്തുന്നത്.
പക്ഷേ അതുവരെയുള്ള എല്ലാ പ്രവചനങ്ങളും ആദ്യ മത്സരത്തില്‍ തന്നെ ചിന്നിച്ചിതറി. സൗദിക്കുമുന്നില്‍ സ്‌കലോണിയും സംഘവും കളിമറന്നു. മൈതാനത്ത് പന്ത് കിട്ടിയപ്പോഴെല്ലാം ത്രൂ ബോളുകളിലൂടെയും ഹൈ ബോളുകളിലൂടേയും മാത്രം അവസരങ്ങള്‍ സൃഷ്ടിച്ചു. അങ്ങനെയായിരുന്നു സ്‌കലോണി തന്ത്രങ്ങള്‍ ഒരുക്കിയത്. പക്ഷേ മെസ്സിയുടെ പൊസിഷനിംഗ് പാളി. എല്ലാം കൊണ്ടും സ്‌കലോണിപ്പടയുടെ തന്ത്രങ്ങളെല്ലാം വിഫലമായി. അതോടെ ആദ്യ കളിയില്‍ വീണു.
എന്നാല്‍ അര്‍ജന്റീന ഉയര്‍ത്തെഴുന്നേറ്റു. ജീവന്‍മരണപോരാട്ടമായിരുന്നു മെക്സിക്കോയുമായുള്ള രണ്ടാമത്തെ ഗ്രൂപ്പ് മത്സരം. ഇനി തോറ്റാല്‍ പുറത്തേക്കാണെന്ന ബോധ്യത്തില്‍ കളിക്കാരേയും നടപ്പിലാക്കേണ്ട തന്ത്രങ്ങളേയും പുതുക്കിയാണ് അര്‍ജന്റീന മൈതാനത്തിറങ്ങിയത്. അത് വിജയം കണ്ടു. പിന്നെ അര്‍ജന്റീനന്‍ കുതിപ്പായിരുന്നു.
ലോകകപ്പില്‍ സൗദിക്കെതിരായ ആദ്യ മത്സരത്തിലെ പരാജയത്തില്‍ പരിഹസിച്ചവര്‍ക്കും കീറിമുറിച്ചവര്‍ക്കും മുന്നില്‍ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് കണ്ടത്. പ്രായോഗികതയെ അക്ഷരം പ്രതി കളത്തില്‍ നടപ്പിലാക്കിയ സ്‌കലോണിയും കയ്യടിനേടി. പിഴവുകളെല്ലാം തിരുത്തി മുന്നേറുന്ന അര്‍ജന്റീനയ്ക്കു മുന്നില്‍ ഇനി ഒരു മത്സരം മാത്രം ബാക്കി. അതും ജയിച്ചാല്‍ പിന്നെ 36 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമാകും. വിശ്വകിരീടത്തോടെ മെസിക്ക് പടിയിറങ്ങാം. പ്രതീക്ഷയോടെ അവസാനമത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
" f
https://www.facebook.com/Malayalivartha



























