സ്വര്‍ണക്കടത്ത്.... കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ സ്പെഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ചും എയര്‍ ഇന്റലിജന്‍സ് യൂണിറ്റും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ മൂന്ന് യാത്രക്കാര്‍ പിടിയില്‍

ഇവരില്‍ നിന്ന് 1.28 കോടി രൂപയുടെ അനധികൃത സ്വര്‍ണമാണ് പിടികൂടിയത്. മൂവരില്‍ നിന്നുമായി 3261 ഗ്രാം സ്വര്‍ണം പിടികൂടി്. ദുബായില്‍ നിന്നുവന്ന മലപ്പുറം സ്വദേശി സാദ്ദിക്കില്‍നിന്ന് 1015.80 ഗ്രാം സ്വര്‍ണവും അബുദാബിയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി അഹമ്മദില്‍നിന്ന് 1066.21 ഗ്രാം സ്വര്‍ണവും അബുദാബിയില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശി റിയാസില്‍നിന്ന് 1179.55 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്.
മൂവരും നാല് കാപ്സ്യൂളുകളാക്കി സ്വര്‍ണം ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.നെടുമ്പാശേരി വഴി കൂടുതല്‍ കള്ളക്കടത്തിന് സാദ്ധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് സംയുക്തമായി പരിശോധന നടത്തുകയാണുണ്ടായത്.
"
https://www.facebook.com/Malayalivartha