അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി ഒ സൂരജിന്റെ സ്വത്ത് കണ്ടുകെട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി ഒ സൂരജിന്റെ സ്വത്ത് കണ്ടുകെട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
ഒരു കോടി അറുപത് ലക്ഷം രൂപയുടെ സ്വത്താണ് ഇ ഡി കണ്ടുകെട്ടിയത്. സൂരജിന്റെ ഭാര്യയുടെയും ബന്ധുക്കളുടെയും പേരിലുള്ള ഭൂമി, ബാങ്ക് അക്കൗണ്ടിലെ പണം അടക്കമുള്ളവയാണ് കണ്ടുകെട്ടിയിട്ടുള്ളത്.
അതേസമയം പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന സൂരജ് വിവിധ ഘട്ടങ്ങളിലായി വന്‍തോതില്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് കണ്ടെത്തല്‍. അനധികൃത സ്വത്ത് സാമ്പദന കേസില്‍ എറണാകുളം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം നല്‍കിയിട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇ ഡി കള്ളപ്പണ കേസ് എടുത്തതും അന്വേഷണം തുടങ്ങിയതുമൊക്കെ.
അന്വേഷണത്തിന്റെ ഭാഗമായി 8 കോടി രൂപയുടെ സ്വത്തുകള്‍ ഇ ഡി നേരെത്തെയും കണ്ടുകെട്ടി. അനധികൃതമായി കാണിക്കലാക്കിയ പണം ഉപയോഗിച്ച് ഭാര്യ, ബന്ധുക്കള്‍, ബെനാമികള്‍ അടക്കമുള്ളവരുടെ പേരില്‍ സൂരജ് ഭൂമിയും വാഹനവും അടക്കമുള്ള വസ്തുക്കള്‍ സ്വന്തമാക്കി എന്നാണ് കണ്ടെത്തിയിരിക്കുന്നത്. നേരത്തെ ടി,ഒ. സൂരജിന്റെ മകള്‍ക്കെതിരെയും ഭൂമിതട്ടിപ്പിന് കേസെടുത്തിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha



























