തൃശൂരില്‍ രണ്ട് കുട്ടികളുമായി കിണറ്റില്‍ ചാടിയ പിതാവ് മരിച്ചു...കുട്ടികളെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി

തൃശൂരില്‍ രണ്ട് കുട്ടികളുമായി കിണറ്റില്‍ ചാടിയ പിതാവ് മരിച്ചു. കുട്ടികളെ രക്ഷപ്പെടുത്തി. തൃശൂര്‍ മൂന്ന്പീടിക ബീച്ച് കോപ്പറേറ്റീവ് റോഡ് പരിസരത്ത് ഇല്ലത്ത്പറമ്പില്‍ ഷിഹാബ് (35) ആണ് മരിച്ചത്.
പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവമുണ്ടായത്. രണ്ടര വയസും നാലര വയസും ഉള്ള കുട്ടികളുമായാണ് ഷിഹാബ് കിണറ്റില്‍ ചാടിയത്. കുട്ടികളെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്.
പൊലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് അവശനായ ഷിഹാബിനെ പുറത്തെടുത്ത് കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചെന്ത്രാപ്പിന്നി പതിനേഴാം കല്ലില്‍ ടൈല്‍സ് കട നടത്തുന്നയാളാണ് ഷിഹാബ്. കുട്ടികളുമായി കിണറ്റില്‍ ചാടാനായി ഇടയാക്കിയതിന് പിന്നിലെ കാരണമെന്തന്ന് വ്യക്തമല്ല.
https://www.facebook.com/Malayalivartha


























