കോഴിക്കോട് മാരക മയക്കുമരുന്നുമായി ഉള്ളിയേരി സ്വദേശി അറസ്റ്റിൽ; യുവാവിൽ നിന്നും 1715 മില്ലിഗ്രാം എം.ഡി.എം.എ പിടിച്ചെടുത്ത് എക്സൈസ്

കോഴിക്കോട് മാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍. സംഭവത്തിൽ ഉള്ളിയേരി പാണക്കാട് വീട്ടിൽ ഷാഹില്‍ (26) ആണ് എക്സൈസിന്റെ പിടിയിലായത്. ക്രിസ്മസ്- ന്യൂ ഇയർ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടയിലാണ് അറസ്റ്റ് ഉണ്ടായത്. തുടർന്ന് 1715 മില്ലിഗ്രാം എം.ഡി.എം.എയുമാണ് യുവാവിൽ നിന്നും കണ്ടെടുത്തത്.
അതേസമയം ബൈക്കിലെത്തിയ യുവാവിനെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയത്. ക്രിസ്മസ്- ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് ഇൻസ്പെക്ടർ ഒ.ബി. ഗണേഷിന്റെ നേതൃത്വത്തിൽ ബാലുശ്ശേരി എക്സൈസ് റെയ്ഞ്ച് പാർട്ടി അത്തോളി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഷാഹില്‍ പിടിയിലായത്.
സംഭവത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ പി.കെ. ജയപ്രകാശ്, പ്രിവന്റീവ് ഓഫീസർ സി.പി. ഷാജി, സി.ഇ.ഒമാരായ ടി. നൗഫൽ, കെ.സി. ഷൈജു, പി.ജെ. ബേബി, പി. റഷീദ്, ഡ്രൈവർ സി. ദിനേഷ് എന്നിവരും എക്സൈസ് സംഘത്തോടൊപ്പമുണ്ടായിരുന്നു. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha


























