ചീഫ് സെക്രട്ടറി വി.പി ജോയ്, ഡി.ജി.പി അനിൽ കാന്ത് തുടങ്ങി മത മേലധ്യക്ഷന്മാർ വരെ; രാജ്ഭവനിലെ ക്രിസ്മസ് വിരുന്നിലേക്ക് എത്തിയത് പൗര പ്രമുഖർ; ഗവർണർക്കൊപ്പം ചേർന്ന് മത മേലധ്യക്ഷന്മാർ കേക്ക് മുറിച്ചു; രാജ്ഭവനിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം

രാജ്ഭവനിൽ ക്രിസ്മസ് വിരുന്ന് കഴിഞ്ഞു. മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനേയും സ്പീക്കറെയും ക്ഷണിച്ച വിരുന്നിൽ അവർ എത്തിയിരുന്നില്ല. എന്നാൽ വിരുന്നിൽ പങ്കെടുക്കാൻ എത്തിയത് ചീഫ് സെക്രട്ടറി വി.പി ജോയ്, ഡി.ജി.പി അനിൽ കാന്ത് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരാണ് . രാജ് ഭവൻ മുറ്റത്ത് പന്തലിട്ടായിരുന്നു വിരുന്നു സജ്ജമാക്കിയത് . ഗവർണർക്കൊപ്പം ചേർന്ന് മത മേലധ്യക്ഷന്മാർ കേക്ക് മുറിച്ചു. മതമേലദ്ധ്യക്ഷന്മാരായ കർദ്ദിനാൾ ബസേലിയോസ് ക്ളിമ്മിസ് കാതോലിക്കാ ബാവ, ജോസഫ് മാർ ഗ്രിഗറിയോസ്, ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ,
മാത്യൂസ് മാർ സിൽവാനോസ് എന്നിവർ ചേർന്ന് കേക്കു മുറിച്ചു. പാളയം ഇമാം ഡോ. സുഹൈബ് മൗലവി, ആരോഗ്യ സർവകലാശാല വി.സി ഡോ.മോഹനൻ കുന്നുമ്മൽ, മുസ്ലിം അസോസിയേഷൻ പ്രസിഡന്റ് കടയറ നാസർ, മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ ജി.മാധവൻ നായർ, ജസ്റ്റിസ് സിറിയക് ജോസഫ്, മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, മണിയൻപിള്ള രാജു, ടി.പി ശ്രീനിവാസൻ, ടി.ബാലകൃഷ്ണൻ, ഐ.എ.എസ് ഉദ്യോഗസ്ഥരായ ഡോ.ബി.അശോക്, കെ.ആർ ജ്യോതിലാൽ, മാലദ്വീപ് കോൺസലേറ്റിലെ അമീനത്ത് അബ്ദുള്ള ദീദി, ആർക്കിടെക്ട് ജി.ശങ്കർ, സൂര്യ കൃഷ്ണമൂർത്തി, ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സുനിൽ കുമാർ, ആർ.ശ്രീകണ്ഠൻ നായർ തുടങ്ങിയവരും പങ്കെടുത്തു .
20ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിപുലമായ ക്രിസ്മസ് വിരുന്ന് സംഘടിപ്പിക്കും. മന്ത്രിമാരും നേതാക്കളും മതമേലദ്ധ്യക്ഷന്മാരും ജനപ്രതിനിധികളും സഭാനേതാക്കളുമടക്കം പങ്കെടുക്കും. ഈ വിരുന്നിലേക്ക് ഗവർണറെ ക്ഷണിച്ചിട്ടില്ല. ഉത്തരേന്ത്യയിൽ പരിപാടികളുള്ളതിനാൽ 20ന് ഗവർണർ സംസ്ഥാനത്തുണ്ടാവില്ല.
അതേസമയം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ക്ഷണം ഉണ്ടായിരുന്നു വിരുന്നിലേക്ക് . പക്ഷേ അതിൽ പങ്കെടുക്കില്ല എന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു . പ്രതിപക്ഷനേതാവും വിരുന്നില്‍ പങ്കെടുക്കില്ല എന്ന് അറിയിച്ചിരുന്നു . സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന ഗവര്‍ണറുമായി വിട്ടുവീഴ്ച വേണ്ടന്ന നിലപാടിന്‍റെ അടിസ്ഥാനത്തിലാണ് പങ്കെടുക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഡല്‍ഹിയില്‍ ആയതിനാൽ പങ്കെടുക്കുന്നില്ല എന്ന വിശദീകരണമാണ് പ്രതിപക്ഷനേതാവ് നൽകിയത്. കഴിഞ്ഞ തവണ മതമേലധ്യക്ഷന്‍മാര്‍ പങ്കെടുത്തിരുന്നു ഈ പരിപാടിയിൽ. എന്നാൽ ഇത്തവണ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതിപക്ഷത്തേയുമായിരുന്നു ഗവര്‍ണര്‍ ക്ഷണിച്ചത്. എന്നാൽ അവരെല്ലാം ക്ഷണം നിരസിച്ചു, എന്നിരുന്നാലും മത മേലധ്യക്ഷന്മാരും പൗര പ്രമുഖരും വിരുന്നിന് എത്തി .
https://www.facebook.com/Malayalivartha


























