യുവതിയെ വെട്ടിക്കൊലപ്പെടുത്തി... തിരുവനന്തപുരം പേരൂര്‍ക്കടയില്‍ യുവാവ് യുവതിയെ വെട്ടിക്കൊലപ്പെടുത്തി.... കൊലപാതകം വഴയിലയില്‍ റോഡരികില്‍, പ്രതി രാജേഷ് പിടിയില്‍

യുവതിയെ വെട്ടിക്കൊലപ്പെടുത്തി... തിരുവനന്തപുരം പേരൂര്‍ക്കടയില്‍ യുവാവ് യുവതിയെ വെട്ടിക്കൊലപ്പെടുത്തി.... കൊലപാതകം വഴയിലയില്‍ റോഡരികില്‍, കൊല്ലപ്പെട്ടത് വഴയില സ്വദേശി സിന്ധു, പ്രതി രാജേഷ് പോലീസ് പിടിയിലായി.
പങ്കാളിയായ യുവതിയെയാണ് നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയത്. തിരുവനന്തപുരം പേരൂര്‍ക്കടയ്ക്ക് സമീപത്തായി വഴയിലയില്‍ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. റോഡിലൂടെ നടക്കുകയായിരുന്ന സിന്ധുവിനെ രാകേഷ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
വെട്ടിക്കൊലപ്പെടുത്തിയ ശേഷം രാകേഷ് പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. നാട്ടുകാര്‍ യുവതിയെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും ജീവന്‍ നഷ്ടമായിരുന്നു. രാകേഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ചോദ്യം ചെയ്യല്‍ തുടരുകയാണെന്ന് പൊലീസ് .
"
https://www.facebook.com/Malayalivartha


























