പട്ടാപ്പകല്‍ എം സി റോഡില്‍ വെച്ച് വനിത ഡോക്ടറെ കടന്നുപിടിച്ചു; പ്രതിരോധിച്ചതോടെ ആക്രമിച്ചു; 57 കാരൻ പോലീസ് പിടിയിൽ

തിരുവനന്തപുരത്ത് പട്ടാപ്പകല്‍ വനിത ഡോക്ടറെ കടന്നുപിടിച്ച പ്രതി അറസ്റ്റിൽ. ബസ് സ്റ്റോപ്പില്‍ വച്ച് വനിത ഡോക്ടറെ കടന്നു പിടിച്ച് അപമാനിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി മനോഹരന്‍ എന്നു വിളിക്കുന്ന ശശികുമാര്‍(57) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം നടന്നത്. എം സി റോഡില്‍ കിളിമാനൂര്‍ പൊലീസ് സ്റ്റേഷനു സമീപത്ത് വെച്ചാണ് ആക്രമണം. പൊലീസ് സ്റ്റേഷനു സമീപത്തെ ബസ് സ്റ്റോപ്പില്‍ ബസിറങ്ങി ഡോക്ടര്‍ നടന്നു വന്ന സമയത്ത് എതിര്‍വശത്തു കൂടി നടന്നു വന്ന ശശികുമാര്‍ കടന്നു പിടിക്കുകയും അപമാനിക്കാന്‍ ശ്രമിക്കുകയുമായിരുന്നു എന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്.
ഇതോടെ കുട ഉപയോഗിച്ച് ഡോക്ടര്‍ പ്രതിരോധിച്ചതോടെ പ്രതി ആക്രമിക്കുകയായിരുന്നു. പിന്നാലെ ബഹളം വച്ചപ്പോള്‍ പ്രതി ഓടി രക്ഷപ്പെടുകയും ചെയ്തു. സംഭവത്തെ തുടർന്ന് നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് എത്തിയ പൊലീസ് നടത്തിയ തിരച്ചിലില്‍ കിളിമാനൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് ശശികുമാറിനെ കണ്ടെത്തി പിടികൂടുകയായിരുന്നു..
https://www.facebook.com/Malayalivartha


























