ആഭ്യന്തരം വൻ പരാജയം!ഡിജിപിക്കും പണികിട്ടി! ഞെട്ടിത്തരിച്ച് പിണറായി! കണ്ണുരുട്ടി സഖാക്കൾ!കണ്ണിൽപൊടിയിടുന്ന ആഭ്യന്തരം! അനുമതിയില്ലാതെ ഫണ്ട് വകമാറ്റി; ഡിജിപിക്ക് ആഭ്യന്തര വകുപ്പിന്റെ ശാസന

സംസ്ഥാനത്ത് ആഭ്യന്തരം വീണ്ടും പരാജയമാകുന്നു. ഫണ്ട് വകമാറ്റിയതിന് ഡിജിപിക്ക് ആഭ്യന്തര വകുപ്പിന്റെ ശാസന. പൊലീസ് അക്കാദമിയുടെ മതിൽ കെട്ടിയ പണത്തിന്‍റെ ബാക്കി തുക മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചതിനാണ് ആഭ്യന്തര വകുപ്പ് ഡിജിപിയെ താക്കീത് ചെയ്തത്.
അതേസമയം സർക്കാരിന്‍റെ ഭരണാനുമതിയില്ലാതെ പണം വിനിയോഗിച്ചതിനാണ് ആഭ്യന്തര വകുപ്പ് ഡിജിപിയെ വിമർശിച്ചത്. കൂടാതെ നിരന്തരമായി അനുമതിയില്ലാതെ പണം വകമാറ്റുന്നുണ്ടെന്ന് ആഭ്യന്തര വകുപ്പ് വിമർശിച്ചു. ഒപ്പം തന്നെ അനുമതിയില്ലാതെയുള്ള ഫണ്ട് ഉപയോഗം ക്രമക്കേടിന് തുല്യമാണന്നാണ് ആഭ്യന്തര വകുപ്പിന്റെ മുന്നറിയിപ്പ്.
എന്നാൽ നേരത്തെ പോലീസ് സേനയില്‍ രാഷ്ട്രീയവല്‍ക്കരണം ഉണ്ട് എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പറഞ്ഞതിന് പിന്നാലെയാണ് ഇത്. സംസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികളായി 2016 മുതല്‍ 828 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും, പോലീസുദ്യോഗസ്ഥര്‍ക്കെതിരെ ആരോപണമുണ്ടാകുന്ന എല്ലാ സംഭവങ്ങളിലും പ്രതികള്‍ക്കെതിരെ ശക്തമായ നിയമനടപടികളാണ് സ്വീകരിച്ച് വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha


























