പരേതനായ സിനിമ സംവിധായകന് സച്ചിയുടെ മാതാവ് അന്തരിച്ചു.... ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം... പൊതു ദര്‍ശനത്തിനു ശേഷം സംസ്കാര ചടങ്ങുകള്‍ തൃപ്പൂണിത്തുറ പൊതുശ്മശാനത്തില്‍
പരേതനായ സിനിമ സംവിധായകന് സച്ചിയുടെ മാതാവ് കൂവക്കാട്ട് ദാക്ഷായണി (81) നിര്യാതയായി. തൃശ്ശൂര്‍ മൂന്നുപീടിക ഗാര്ഡിയന് ആശുപത്രിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. പരേതനായ രാമകൃഷ്ണനാണ് ഭര്‍ത്താവ്.
വ്യാഴാഴ്ച രാവിലെ 10 മണിവരെ പെരിഞ്ഞനത്തുള്ള മകളുടെ വസതിയിലും 12 മണി മുതല്‍ 3 മണി വരെ തൃപ്പൂണിത്തുറയിലെ സച്ചിയുടെ വസതിയിലും മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. ശവസംസ്കാര ചടങ്ങുകള്‍ വൈകുന്നേരം മൂന്ന് മണിക്ക് ശേഷം തൃപ്പൂണിത്തുറ പൊതുശ്മശാനത്തില്‍ നടക്കും.
https://www.facebook.com/Malayalivartha