പോക്സോ കേസ് പ്രതിയെ പിടികൂടാൻ എത്തിയത് രാത്രി; 27കാരനെ സിഐ പ്രകൃതിവിരുദ്ധപീഡനം നടത്തി; സിഐയ്ക്കെതിരെ പൊലീസ് കേസ് എടുത്തു
തിരുവനന്തപുരത്ത് പോക്സോ കേസ് പ്രതിയെ പിടികൂടി പീഡിപ്പിച്ച പീഡിപ്പിച്ചതിന് സിഐക്കെതിരെ കേസ്. സംഭവത്തിൽ തിരുവനന്തപുരം അയിരൂര്‍ മുന്‍ സിഐ ജയസനിലിനെതിരെയാണ് കേസ് എടുത്തത്. മാത്രമല്ല പോക്സോ കേസ് പ്രതിയായ 27കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ് നൽകിയത്. ഇതിനു പിന്നാലെ കേസ് ഒതുക്കാന്‍ കൈക്കൂലി വാങ്ങിയതായും ആരോപണം ഉണ്ട്.
അതേസമയം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് രണ്ടുമാസം മുന്‍പ് 27കാരനായ അയിരൂര്‍ സ്വദേശിയെ ഈ സ്റ്റേഷനില്‍ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് കേസിലെ പ്രതിയെ പിടികൂടാന്‍ രാത്രിയായിരന്നു സിഐ 27കാരന്റെ വീട്ടില്‍ എത്തിയത്. തുടർന്ന് ഈ സമയത്ത് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് ആരോപിക്കുന്നത്.
ഇതിന് പിന്നാലെ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ 50,000 രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അതിന് തയ്യാറാകത്തതോടെ പ്രതിയെ കസ്റ്റഡിയില്‍ എടുത്ത് റിമാന്‍ഡ് ചെയ്യുകയായിരുന്നു.
ഇതിന് ശേഷം പ്രതി കോടതിയില്‍ ഉള്‍പ്പടെ നല്കിയ പരാതിയിലാണ് സിഐ ജയസനിലിനെതിരെ പൊലീസ് കേസ് എടുത്തത്. കഴിഞ്ഞ ദിവസമാണ് പീഡനക്കുറ്റം ചുമത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. നേരത്തെ കൈക്കൂലി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് സിഐയെ സസ്പെന്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha