തിരുവല്ലയില്‍ മിനി ബസിന് പിന്നില്‍ സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ ഇടിച്ചുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ക്ക് പരുക്ക്

തിരുവല്ലയില്‍ തുകലശ്ശേരി-പുഷ്പഗിരി റോഡില്‍ ബോധനക്ക് സമീപം പിന്നിലേക്കെടുത്ത മിനി ബസിന് പിന്നില്‍ സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ ഇടിച്ചു ഉണ്ടായ അപകടത്തില്‍ ഏഴ് പേര്‍ക്ക് പരുക്കേറ്റു.
ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം നടന്നത്. ബസ് മറ്റൊരു റോഡില്‍ നിന്നും പിന്നിലേക്ക് എടുക്കവേ തുകലശ്ശേരി -പുഷ്പഗിരി റോഡിലൂടെ വന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും ഓട്ടോയില്‍ സഞ്ചരിച്ചിരുന്ന ആറ് വിദ്യാര്‍ഥികള്‍ക്കുമാണ് പരുക്കേറ്റത്. പരുക്കേറ്റവരെ തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ . തിരുവല്ല പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തുന്നു.
"
https://www.facebook.com/Malayalivartha



























