ഓണാഘോഷത്തിന് ക്ഷണിച്ചില്ല; ചാൻസിലർ സ്ഥാനത്തു നിന്നും നീക്കാനുള്ള ബിൽ അവതരിപ്പിച്ചു; പുതുവർഷത്തിലെ ബജറ്റ് സമ്മേളനത്തിൽ നയ പ്രഖ്യാപനം വെട്ടി കുറച്ചു; രാജ്ഭവനിലെ ക്രിസ്മസ് ആഘോഷത്തിന് പോയില്ല; ദേ ഇപ്പോൾ മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിനു ക്ഷണിച്ചില്ല; ഗവർണർ കാണിച്ച മര്യാദയെങ്കിലും മുഖ്യമന്ത്രി കാണിക്കണ്ടേ?

ഗവർണർ കാണിച്ച മര്യാദയെങ്കിലും മുഖ്യമന്ത്രി കാണിക്കണ്ടേ? ആരും അങ്ങനെ ചോദിച്ചു പോകും. അത്തരത്തിലാണ് കഴിഞ്ഞ ദിവസം ഉണ്ടായ സംഭവം. നമുക്കറിയാം ഗവർണറെ പലകാര്യങ്ങളിൽ നിന്നും സർക്കാർ ഒഴിവാക്കുന്നുണ്ട്. ഓണാഘോഷത്തിന് ഫ്ലാഗ് ഓഫ് ചെയ്യേണ്ടുന്നത് ഗവർണർ ആയിരുന്നു. എന്നാൽ ഗവർണറെ ഓണാഘോഷത്തിന്റെ പരിസരത്തേക്ക് സർക്കാർ അടുപ്പിച്ചില്ല . ഗവർണറെ ചാൻസിലർ സ്ഥാനത്തു നിന്നും നീക്കാനുള്ള ബിൽ അവതരിപ്പിച്ചു. പുതുവർഷത്തിലെ ബജറ്റ് സമ്മേളനം ആരംഭിക്കേണ്ടത് ഗവർണറുടെ നയ പ്രഖ്യാപന പ്രസംഗത്തോടെയാണ് എന്നാൽ ആ പ്രസംഗം വെട്ടി കുറച്ചു.
ലെജിസ്ലേറ്റീവ് അസംബ്ലി തീർന്നു എന്ന വിവരം ഗവർണറെ വിജ്ഞാപനം ഇറക്കി അറിയിക്കണം. എന്നാൽ ആ കാര്യം ഗവർണർ അറിയിക്കേണ്ട എന്ന തീരുമാനത്തിൽ സർക്കാർ എത്തി. എന്തിന് ഗവർണർ ക്ഷണിച്ച ക്രിസ്മസ് വിരുന്നിനു പോലും സർക്കാരോ മന്ത്രിമാരോ പങ്കെടുക്കാൻ തയ്യാറായില്ല ആ കാര്യത്തിലും ഗവർണറിൽ നിന്നും സർക്കാർ പ്രതിനിധികൾ അകലം പാലിച്ചു. എല്ലാം പോട്ടെ ഇപ്പോൾ ഇതാ മറ്റൊരു സംഭവം കൂടെ നടന്നിരിക്കുകയാണ്. മുഖ്യമന്ത്രി ക്രിസ്മസ് വിരുന്ന് സംഘടിപ്പിച്ചിരിക്കുകയാണ്.
ആ വിരുന്നിലേക്ക് മുഖ്യമന്ത്രി ഗവർണറെ ക്ഷണിച്ചിട്ടില്ല. ഇവിടെയാണ് നേരത്തെ ചോദിച്ച ആ ചോദ്യത്തിന്റെ ഒരു പ്രസക്തി വരുന്നത് . അതായത് ഗവർണർ കാണിച്ച ആ ഒരു മര്യാദയെങ്കിലും മുഖ്യമന്ത്രി കാണിച്ചു കൂടെ?ഗവർണറെ ക്രിസ്മസ് വിരുന്നിന് ക്ഷണിച്ചു കൂടെ ആയിരുന്നു എന്നാണ് ആ ചോദ്യത്തിന്റെ ഉള്ളടക്കം. തീർച്ചയായുംഗവർണറെ വെട്ടേണ്ട ഇടത്തെല്ലാം വെട്ടിയും മാറ്റി നിർത്തേണ്ട ഇടത്തെല്ലാം മാറ്റിനിർത്തിയും സർക്കാർ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ് . ഗവർണറും സർക്കാരിനെ സമ്മർദത്തിലാക്കുന്ന പണികൾ കൊടുക്കുന്നുണ്ട്.അതും വിസ്മരിച്ച് കൂടാ.
നമുക്കറിയാം കുറച്ച് മാസങ്ങളായി ഗവർണർ സർക്കാരും തമ്മിൽ നേർക്കുനേർ പോരാട്ടം തുടർന്നുകൊണ്ടിരിക്കുകയാണ് ഇപ്പോൾ തീരും ഇപ്പോൾ തീരുമെന്ന് വിചാരിക്കുമ്പോൾ പണിയും മറുപണിയും മുട്ടൻ പണിയുമായി ഒക്കെയായി ഗവർണറും മുഖ്യമന്ത്രിയും നേർക്ക് നേർ പോരാട്ടം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. അതിനിടെയാണ് ഇപ്പോൾ ഇതാ മുഖ്യമന്ത്രി ക്രിസ്മസ് വിരുന്നിലേക്ക് ഗവർണറെ ക്ഷണിക്കാതിരുന്നത്. അപ്പോൾ തീർച്ചയായും ആരും ചോദിച്ച് പോകും ഗവർണർ കാണിച്ച
മര്യാദയെങ്കിലും കാണിച്ച് കൂടെ മുഖ്യാ എന്ന്.
അതേസമയം സര്‍ക്കാര്‍-ഗവര്‍ണര്‍ പോരിനിടെ ഇന്ന് ഉച്ചക്ക് മസ്‌കറ്റ് ഹോട്ടലില്‍ നടക്കുന്ന വിരുന്നിലേക്കാണ് ഗവര്‍ണര്‍ക്ക് ക്ഷണമില്ലാത്തത് . ഗവര്‍ണറും സര്‍ക്കാരും തമ്മിലെ തുറന്ന പോരിനിടെയാണ് ക്രിസ്മസ് വിരുന്ന്. മുഖ്യമന്ത്രിയുടെ വിരുന്നുകള്‍ക്ക് സാധാരണനിലയില്‍ ഗവര്‍ണര്‍മാരെ ക്ഷണിക്കുന്ന പതിവില്ല. കഴിഞ്ഞ റംസാന്‍ കാലത്ത് നടത്തിയ ഇഫ്താര്‍ വിരുന്നിലും ഗവര്‍ണറെ ക്ഷണിച്ചിരുന്നില്ല. എന്നാല്‍, ജസ്റ്റിസ് പി. സദാശിവം ഗവര്‍ണറായിരുന്ന കാലത്ത് മുഖ്യമന്ത്രിയുടെ വിരുന്നുകളിലേക്ക് അദ്ദേഹത്തിന് ക്ഷണമുണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം .
നേരത്തെ രാജ്ഭവനില്‍ ഒരുക്കിയ ക്രിസ്മസ് വിരുന്നിലേക്ക് മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും ക്ഷണമുണ്ടായിരുന്നുവെങ്കിലും ആരും പങ്കെടുത്തിരുന്നില്ല.ഡിസംബര്‍ 14 ന് ഒരുക്കിയ ക്രിസ്തുമസ് വിരുന്നിലേക്ക് ഗവര്‍ണര്‍ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും പ്രതിപക്ഷ നേതാവിനെയും ക്ഷണിച്ചിരുന്നെങ്കിലും എല്ലാവരും ക്ഷണം നിരസിച്ചിരുന്നു. ക്രിസ്മസ് ബഹിഷ്കരിച്ച സർക്കാരിന്റെ തീരുമാനത്തിലും ഗവർണർ പ്രതികരിച്ചത് ഇങ്ങനെയാണ് . വിരുന്ന് ബഹിഷ്കരിച്ചത് അവരുടെ തീരുമാനം എന്നാണ് ഗവർണറുടെ മറുപടി. വാതിലുകൾ എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha























