Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

നടനെതിരെ പീഡനപരാതി... വിവാഹ വാഗ്ദാനം നല്‍കി കാറിലും വാടകവീട്ടിലും വച്ച് ലൈംഗികമായി പീഡിപ്പിച്ചു; പീഡന പരാതി പിന്‍വലിപ്പിക്കാന്‍ നടന്‍ ഗോവിന്ദന്‍ കുട്ടി ശ്രമം നടത്തുന്നതായി അതിജീവിത; ഫോണ്‍ സംഭാഷണം പുറത്തു വിട്ടു

25 DECEMBER 2022 09:26 AM IST
മലയാളി വാര്‍ത്ത

മറ്റൊരു നടനെതിരെ കൂടി പീഡന പരാതി ഉയരുകയാണ്. വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തെന്ന നടിയുടെ പരാതിയില്‍ നടനും അവതാരകനുമായ അടൂര്‍ കടമ്പനാട് ഗോവിന്ദന്‍കുട്ടി (42)യ്ക്കെതിരെ കേസെടുത്തു. ബലാത്സംഗം, ദേഹോപദ്രവമേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്.

നടിയും മോഡലുമായ എറണാകുളം സ്വദേശിനിയാണ് പരാതിക്കാരി. എറണാകുളത്തെ വാടകവീട്ടിലും സുഹൃത്തിന്റെ വില്ലയിലും കാറിലുംവച്ച് പലതവണ പീഡിപ്പിച്ചെന്നാണ് പരാതി. നവംബര്‍ ഇരുപത്തിനാലിനാണ് യുവതി നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കിയത്.

യൂട്യൂബ് ചാനലിലേക്ക് ടോക് ഷോ ചെയ്യാന്‍ പോയപ്പോഴാണ് പ്രതിയെ പരാതിക്കാരി പരിചയപ്പെട്ടത്. തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അതിനുശേഷം വിവാഹത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ഇയാള്‍ മര്‍ദിച്ചെന്നും പരാതിയില്‍ പറയുന്നു. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതി ഭീഷണിപ്പെടുത്തുന്നതായും പരാതിക്കാരി ആരോപിക്കുന്നു. എ ബി സി മലയാളം യൂട്യൂബ് വാര്‍ത്താ ചാനല്‍ എംഡിയാണ് ഗോവിന്ദന്‍കുട്ടി.

ഗോവിന്ദന്‍ കുട്ടിക്കെതിരായ ബലാത്സംഗ കേസില്‍ ഗുരുതര ആരോപണവുമായി അതിജീവിത രംഗത്തെത്തി. കേസ് പിന്‍വലിപ്പിക്കാന്‍ ഉന്നതരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നുവെന്നാണ് ആരോപണം. ചലച്ചിത്രമേഖലയിലുള്ളവരും തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും യുവതി ഒരു ചാനലിനോട് പറഞ്ഞു.

എറണാകുളം സെഷന്‍സ് കോടതി നല്‍കിയ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പീഡനത്തിനരയായ യുവതി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. നടന്‍ ഗോവിന്ദന്‍ കുട്ടി എംഡിയായ യുട്യൂബ് ചാനലില്‍ അവതാരകയായെത്തിയ യുവതിയാണ് ബലാത്സംഗ പരാതി നല്‍കിയത്. തന്നെ വിവാഹം കഴിക്കാമെന്ന വാഗ്ദാനം ചെയ്ത് കഴിഞ്ഞ മെയ് മാസം മുതല്‍ പല സ്ഥലങ്ങളിലായി കൊണ്ടുപോയി ബലാത്സംഗ ചെയ്‌തെന്നായിരുന്നു പരാതി.

യുവതിയുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്ത് അന്വഷണം നടത്തുകയാണ്. 2022 മെയ് 14 ന്എറണാകുളം പോണോത്ത് റോഡിലുള്ള പ്ലാറ്റില്‍ വെച്ചാണ് ആദ്യം ബലാത്സഗം ചെയ്‌തെന്ന് യുവതി പറയുന്നു. പിന്നീട് പല ഘട്ടങ്ങളില്‍ പല സ്ഥലത്ത് കൊണ്ടുപോയി പീഡനം തുടര്‍ന്നു. എന്നാല്‍ വിവാഹക്കാര്യം ചോദിച്ചതോടെ ഗോവിന്ദന്‍ കുട്ടി തന്നെ മര്‍ദ്ദിക്കാന്‍ തുടങ്ങിയെന്നും പീഡന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു.

പ്രശ്‌നം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് യുവതി പറഞ്ഞതോടെ ഗോവിന്ദന്‍ കുട്ടി തന്നെ ഫോണില്‍ വിളിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും സിനിമ മേഖലയിലെ ഉന്നതരെ അടക്കം സമീപിച്ചെന്നും ആരോപണമുണ്ട്. ഗോവിന്ദന്‍ കുട്ടി ഫോണില്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ സംഭാഷണവും യുവതി പുറത്ത് വിട്ടു.

എറണാകുളം നോര്‍ത്ത് പോലീസ് നവംബര്‍ 26 നാണ് ഗോവിന്ദന്‍ കുട്ടിയ്‌ക്കെതിരെ കേസ് എടുത്ത്. പിന്നീട് നടന് എറണാകുളം സെഷനസ് കോടതി മുന്‍കൂര്‍ ജാമ്യ അനുവദിച്ചിരുന്നു. പോലീസ് അന്വേഷണം കാര്യക്ഷമമല്ലാത്തതാണ് പ്രതിയ്ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ ഇടായാക്കിയതെന്നും ആരോപണമുണ്ട്.

മുന്‍കൂര്‍ജാമ്യ വ്യവസ്ഥ ലംഘിച്ച് തന്നെ നിരന്തരം നടന്‍ ഭീഷണിപ്പെടുത്തുകയാണെന്നാണ് യുവതിയുടെ പരാതി. ഈ സാഹചര്യത്തില്‍ നീതി തേടി താന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും, ഗോവിന്ദന്‍ കുട്ടിയുടെ ജാമ്യം റദ്ദാക്കാന്‍ സുപ്രീം കോടതി വരെ പോകാനും തയ്യാറാകുമെന്നും യുവതി വ്യക്തമാക്കുന്നു.

കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വാട്സാപ്പിലൂടെ നടന്‍ ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിലുണ്ട്. ഡിജിപി, മുഖ്യമന്ത്രി, സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്ന് നടന് ലഭിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിച്ചു. യുവതിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി ഗോവിന്ദന്‍ കുട്ടിക്ക് നോട്ടീസ് അയച്ചു.

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 minutes ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (22 minutes ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (29 minutes ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (40 minutes ago)

പാകിസ്ഥാനുമായി യുദ്ധം കച്ചകെട്ടി ഇറങ്ങി ഇന്ത്യ.. പഠിക്കാത്ത പരിഷകൾ..! ബിലാവല്‍ ഭൂട്ടോയെ വലിച്ചുകീറി ഇന്ത്യ  (44 minutes ago)

കനത്ത മഴ: രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (55 minutes ago)

പളളി ഖബറിസ്ഥാനില്‍ നിന്ന് പുറത്തെടുത്ത് മൃതദേഹം..! പാതി അഴുകിയ ബോഡിയിൽ പോസ്റ്റ്മോര്‍ട്ടം..! സത്യം ഭാര്യയ്ക്ക് അറിയണം  (57 minutes ago)

ക്യമറ കണ്ടതും കട്ടകലിപ്പിൽ നടുവിരൽ ഉയർത്തി തെറിവിളിച്ച് സിയ..!അവൻ ചവാൻ ഉള്ളത് തന്നെ ജയിലിൽ നിന്ന് ഇറങ്ങിയാൽ ഉടൻ കല്യാണം  (1 hour ago)

വീസ കാലാവധി തീര്‍ന്നിട്ടും തിരിച്ചു പോയില്ല: അനധികൃതമായി ഇന്ത്യയില്‍ താമസിച്ച യുക്രെയ്ന്‍ യുവതി പിടിയില്‍  (1 hour ago)

തെരുവുനായ്ക്കളുടെ വിളയാട്ടം: വീടുകളുടെ പോര്‍ച്ചില്‍ കിടന്ന കാറുകള്‍ കടിച്ചുകീറി തെരുവുനായ്ക്കള്‍  (1 hour ago)

'അമ്മ' പിരിച്ചുവിടണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തനിക്ക് വലിയ വേദനയുണ്ടാക്കുന്നുവെന്ന് നടന്‍ രവീന്ദ്രന്‍  (2 hours ago)

ശ്വേത മേനോന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി നടി ബീന ആന്റണി  (3 hours ago)

വ്യാജ പ്രചാരണങ്ങള്‍ നടത്തി തന്നെ ഇനിയും ദ്രോഹിക്കരുതെന്ന് രേണു സുധി  (3 hours ago)

ശ്വേതാ മേനോനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ഉഷ ഹസീന  (3 hours ago)

ഭാഗ്യരാജ് മരിച്ചപ്പോള്‍ കാണാന്‍ പോകാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ഉര്‍വശി  (3 hours ago)

Malayali Vartha Recommends