Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

ഇ.പി.ജയരാജനെതിരായ പി.ജയരാജന്റെ അഴിമതി ആരോപണത്തിന് പിന്നിൽ പിണറായി വിജയനോ? ആരോപണം എഴുതി നൽകാൻ നിർദ്ദേശം നൽകി എം.വി ഗോവിന്ദൻ, അണികളെ തനിക്കൊപ്പം നിർത്തി അഴിമതി വിരുദ്ധ ഇമേജ് പി.ജെയുടെ സഹായത്തോടെ സൃഷ്ടിക്കുക പിണറായിയുടെ ലക്ഷ്യമെന്ന് വിലയിരുത്തൽ...!

25 DECEMBER 2022 10:25 AM IST
മലയാളി വാര്‍ത്ത

ഇ.പി.ജയരാജനെതിരെ പി.ജയരാജൻ ഉയർത്തിയ അഴിമതി ആരോപണത്തിന് പിന്നിൽ പിണറായി വിജയനോ? ഇ.പി.ജയരാജൻ തന്നെയാണ് ഇങ്ങനെ സംശയിക്കുന്നത്. ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജനെതിരെ സാമ്പത്തിക ആരോപണം ഉന്നയിക്കപ്പെട്ടത് തികച്ചും അപ്രതീക്ഷിതായിട്ടാണ്.സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ ഇപിക്കെതിരെ സംസ്ഥാന കമ്മിറ്റിയിൽ പി ജയരാജനാണ് ആരോപണം ഉന്നയിച്ചത്. കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്റെ പേരിലാണ് സാമ്പത്തിക ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ഇപി ജയരാജന്റെ ഭാര്യയും മകനും ഡയറക്ടർമാരായ കമ്പനിയാണ് റിസോർട്ടിന്റെ നടത്തിപ്പുകാർ എന്ന് ആരോപണം സി പി എം വ്യത്തങ്ങളെ ഞെട്ടിച്ചു. എന്നാൽ മാസങ്ങൾ നീണ്ടു നിന്ന പ്ലാനിംഗിന് ശേഷമാണ് ഇത്തരം ഒരു ആരോപണം ഉന്നയിക്കപ്പെട്ടതെന്ന് ഇ.പിയുടെ ആരാധകർ സംശയിക്കുന്നു.

ഏറ്റവും ആധികാരികതയോടെയാണ് ആക്ഷേപം ഉന്നയിക്കുന്നതെന്ന് പി.ജയരാജൻ പറഞ്ഞു. റിസോർട്ട് തുടങ്ങുന്ന സമയത്ത് പ്രശ്നം ചൂണ്ടിക്കാണിച്ചപ്പോൾ ഡയറക്ടർ ബോർ‍ഡിൽ മാറ്റം വരുത്തി. ഗുരുതരമായ ആരോപണത്തിൽ അന്വേഷണവും നടപടിയും വേണമെന്ന് പി.ജയരാജൻ ആവശ്യപ്പെട്ടു. അരോപണം ഉയർന്ന സംസ്ഥാന കമ്മിറ്റിയിൽ ഇ.പി പങ്കെടുത്തിരുന്നില്ല.ഇത്തരം ഒരു ആരോപണം ജില്ലാ കമ്മിറ്റിയിൽ ഉന്നയിക്കുമെന്ന് ഇ.പിക്ക് അറിയാമായിരുന്നു എന്നാണ് ലഭിക്കുന്ന സൂചനകൾ.

ആരോപണം സിപിഎം സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ എം.വി ഗോവിന്ദൻ തള്ളിയില്ല. ആരോപണം എഴുതി നൽകാൻ പി ജയരാജന് നിർദ്ദേശം നൽകി. പരാതി രേഖാമൂലം കിട്ടിയാൽ പരിശോധിക്കാമെന്നും സെക്രട്ടറി സംസ്ഥാന കമ്മിറ്റിയിൽ വ്യക്തമാക്കി. ആരോപണം എഴുതി നൽകാൻ താൻ തയ്യാറാണെന്ന് പി.ജയരാജൻ പറഞ്ഞു.

ഏറെ നാളായി സിപിഎം അണികൾക്കിടയിൽ ചർച്ച ചെയ്തുകൊണ്ടിരിക്കപ്പെടുന്ന സംഭവമാണിത്. സിപിഎം ശക്തികേന്ദ്രമായ മൊറാഴയിൽ വെള്ളിക്കീലെന്ന സ്ഥലത്ത് പാലോക്കുന്നിന് മുകളിൽ, കുന്ന് ഇടിച്ച് നിരത്തിയാണ് വർഷങ്ങൾക്ക് മുൻപ് ഇവിടെ റിസോർട്ട് പണി തുടങ്ങിയത്. വലിയ കർഷക പോരാട്ടം നടന്ന സ്ഥലമാണ്. ഇവിടെയാണ് ആയുർവേദ വില്ലേജ് പദ്ധതി തുടങ്ങിയത്. ആന്തൂർ നഗരസഭയിൽ നിന്ന് അനധികൃതമായി അനുമതി നേടിയെന്ന് ആരോപണം ഉണ്ടായിരുന്നു.

ധർമ്മശാലയിൽ ഇവർക്ക് നേരത്തെ ഓഫീസുണ്ടായിരുന്നു. മൂന്ന് വർഷം മുൻപ് ഇവിടെ റിസോർട്ട് ഉദ്ഘാടനം ചെയ്തു. പ്രവർത്തനം പൂർണ തോതിൽ ആയിട്ടില്ല.ആന്തൂർ നഗരസഭയിൽ എം.വി.ഗോവിന്ദൻെറ ഭാര്യ പി.കെ.ശ്യാമളയാണ് അധ്യക്ഷ. മുമ്പ് ഒരു പ്രവാസി വ്യവസായിയുടെ മരണത്തിന് ഉത്തരവാദിയാണ് ആന്തൂർ നഗരസഭ. എന്നാൽ ഇ.പി.ജയരാജൻ്റെ ബിസിനസ് വന്നപ്പോൾ നിയമങ്ങളെല്ലാം വഴിമാറി. ഇ പി യും മകനും ചേർന്ന് കുന്ന് ഇടിച്ചു നിരത്തി പടുകൂറ്റൻ വ്യവസായത്തിന് നാന്ദി കുറിച്ചു. ഇക്കാലത്ത് ജയരാജൻ മന്ത്രിയായിരുന്നതിനാൽ ഒന്നിനും ഒരു തടസവും ഉണ്ടായില്ല.

മമ്പറം ദിവാകരൻ റിസോർട്ട് ഉദ്ഘാടനത്തിൽ പങ്കെടുത്തത് കോൺഗ്രസിലും വലിയ വിവാദമായിരുന്നു. എല്ലാ രാഷ്ട്രീയ നേതാക്കളെയും സ്വാധീനിച്ച് പരാതികളില്ലാത്ത വിധത്തിൽ മുന്നോട്ട് പോവുമ്പോഴാണ് പി ജയരാജൻ തന്നെ രംഗത്ത് വന്നിരിക്കുന്നത്. ജില്ലാ ബാങ്കിൽ നിന്ന് വിരമിച്ച ഇപി ജയരാജന്റെ ഭാര്യ ഈ ഡയറക്ടർബോർഡിൽ അംഗമാണ്.എന്നാൽ മൊറാഴയിലെ വിവാദമായ ആയുർവേദ റിസോർട്ടുമായി തനിക്ക് ബന്ധമില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗവും ഇടതുമുന്നണി കൺവീനറുമായ ഇപി ജയരാജൻ പറഞ്ഞു.

തലശ്ശേരിയിലുള്ള കെ പി രമേഷ് കുമാറിന്റെതാണ് റിസോർട്ടെന്ന് ഇപി ജയരാജൻ പാർട്ടിക്ക് വിശദീകരണം നൽകി. സംഭവത്തിൽ കൂടുതൽ വിശദീകരണത്തിന് ഇപി ജയരാജൻ തയ്യാറായില്ല. സംസ്ഥാന കമ്മിറ്റിയിൽ പി ജയരാജൻ ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണിത്.എന്നാൽ സംഗതി ഇ.പിയുടെ വകയാണെന്ന് മലബാറുകാർക്കെല്ലാം അറിയാം. പിണറായി വിജയനും അറിയാം.ഇപി ജയരാജനെതിരായ സാമ്പത്തിക ആരോപണം വ്യാജവാർത്തയാണോയെന്ന ചോദ്യത്തിന്, പാർട്ടിക്ക് അകത്ത് നടന്ന ചർച്ചകൾ പുറത്ത് പങ്കുവെക്കാനാഗ്രഹിക്കുന്നില്ലെന്ന മറുപടിയാണ് പി ജയരാജൻ നൽകിയത്.

ഇപി ജയരാജൻ റിസോർട് നടത്തുന്നത് തന്റെ ശ്രദ്ധയിൽപെട്ടിട്ടില്ല. താൻ ആ സ്ഥലത്ത് പോയിട്ടില്ല. സംസ്ഥാന കമ്മിറ്റി യോഗത്തിൽ പാർട്ടിയിലെ തെറ്റ് തിരുത്തൽ രേഖ അംഗീകരിച്ചിരുന്നു.കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്റെ പേരിലാണ് സാമ്പത്തിക ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇപി ജയരാജന്റെ ഭാര്യ നേരത്തെ ഈ കമ്പനിയുടെ ഡയറക്ടറായിരുന്നു. ഇപിയുടെ മകൻ വൈദേഹം എന്ന ഈ റിസോർട്ടിന്റെ ഡയറക്ടറാണ്..

റിസോർട്ട് തുടങ്ങുന്ന സമയത്ത് പ്രശ്നം ചൂണ്ടിക്കാണിച്ചപ്പോൾ ഡയറക്ടർ ബോർഡിൽ മാറ്റം വരുത്തി. ഗുരുതരമായ ആരോപണത്തിൽ അന്വേഷണവും നടപടിയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ സ്വദേശത്തിന് അടുത്തുള്ള പ്രദേശമാണ് മൊറാഴ. ആരോപണം സിപിഎം സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ എംവി ഗോവിന്ദൻ തള്ളിയില്ല. ആരോപണം എഴുതി നൽകാൻ പി ജയരാജന് നിർദ്ദേശം നൽകി. പരാതി രേഖാമൂലം കിട്ടിയാൽ പരിശോധിക്കാമെന്നും സെക്രട്ടറി സംസ്ഥാന കമ്മിറ്റിയിൽ വ്യക്തമാക്കി.പി.ജെ ആരോപണം ഉന്നയിക്കുന്നതിനു മുമ്പുതന്നെ എം.വി.ഗോവിന്ദൻ ഇ പി ക്കെതിരെ പരോക്ഷമായി ആരോപണം ഉന്നയിച്ചിരുന്നു.

പൊതു സമൂഹം അംഗീകരിക്കാത്ത പ്രവർത്തനങ്ങളുണ്ടായാൽ കർശന നടപടി നേരിടേണ്ടിവരുമെന്നാണ് പാർട്ടി അംഗങ്ങളെയും നേതാക്കളേയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഓർമ്മിപ്പിച്ചത്. അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നുണ്ടോയെന്ന് പാർട്ടി പരിശോധിക്കും. സംഘടനാ രംഗത്തെ അടിയന്തര കടമകൾ എന്ന രേഖ അംഗീകരിച്ചു കൊണ്ടായിരുന്നു സിപിഎം തീരുമാനം. പേരു പറഞ്ഞില്ലെന്ന് മാത്രം.എന്നാൽ ആരെയാണ് ഉദ്ദേശിക്കുന്നതെന്ന് എല്ലാവർക്കും മനസിലായി.

അനധികൃത ഇടപാടുകളും ധനസമ്പാദനവും ലഹരി ഉപയോഗവും മുതൽ പീഡനക്കേസുകൾ വരെ ഉത്തരവാദിത്തപ്പെട്ട പാർട്ടി പ്രവർത്തകർക്കെതിരെ ആരോപണങ്ങൾ പലത് പുറത്ത് വന്ന പശ്ചാത്തലത്തിലാണ് സംസ്ഥാന സെക്രട്ടറി നിലപാട് കടുപ്പിച്ചത്. തുടർ ഭരണത്തിന്റെ തണലിൽ പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന ഒരു ഇടപെടലും ഇനി വച്ചു പൊറുപ്പിക്കില്ല. കമ്യൂണിസ്റ്റ് മൂല്യങ്ങളിൽ ഉറച്ചുനിന്ന് രാഷ്ട്രീയപ്രവർത്തനം മുന്നോട്ട് കൊണ്ടുപോകണം. ജനങ്ങൾ അംഗീകരിക്കാത്ത ഒരു പ്രവണതയും വച്ചുപൊറുപ്പിക്കില്ല. ഇത്തരം പ്രവണതകളെ ഓരോ ഘട്ടത്തിലും ഇടപെട്ട് തിരുത്തും. വെള്ളം കടക്കാത്ത അറകളുള്ള കമ്പാർട്ട്മെന്റല്ല സിപിഎമ്മെന്ന് പറഞ്ഞ എംവി ഗോവിന്ദൻ തുടർ ഭരണ പശ്ചാത്തലത്തിൽ ജാഗ്രതയോടെ പെരുമാറണമെന്ന മുന്നറിയിപ്പും നൽകി

എം വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതോടെയാണ് ഇ.പി.ജയരാജൻ തെറ്റിയത്.കോടിയേരിയുടെ മരണത്തോടെ തനിക്ക് പാർട്ടി സെക്രട്ടറി സ്ഥാനം ലഭിക്കുമെന്ന് ഇ.പി.പ്രതീക്ഷിച്ചു. എന്നാൽ ഇ പി യുടെ വാവിട്ട കളികൾ തന്നെ അദ്ദേഹത്തെ ബുദ്ധിമുട്ടിലാക്കി. ഒപ്പം അഴിമതിയും വിനയായി. പിണറായി തന്നെയാണ് ഇ പി യെ വെട്ടാൻ മുന്നിൽ നിന്നത്.ഇതോടെ ഇ പി.ജയരാജനും വാശിയായി. പിണറായിയടിമ എന്ന് വിശേഷിക്കപ്പെട്ടിരുന്ന ഇ.പി പിണറായിക്ക് മനസുകൊണ്ട് ശത്രുവായി മാറി.

പാർട്ടി പരിപാടികളിൽ നിന്നും അസുഖത്തിൻ്റെ പേരിൽ മാറി നിൽക്കാൻ ഇ.പി.തീരുമാനിച്ചത് പ്രതിഷേധത്തിൻ്റെ ഭാഗമായാണ്. പാർട്ടിയുടെ പ്രസ്റ്റീജ് പരിപാടിയായ രാജ്ഭവൻ വളയലിലും ഇ.പി. പങ്കെടുത്തില്ല. ഇത് വാർത്തയായപ്പോൾ താൻ അസുഖത്തിൻ്റെ പേരിൽ അവധിയെടുത്തിരിക്കുകയാണെന്ന് പറഞ്ഞ് ഇ പി. തടി തപ്പി. ഇതിന് പിന്നാലെയാണ് ഇ പി പിണറായിയുടെ ആഭ്യന്തര വകുപ്പിനെതിരെ രംഗത്തെത്തിയത്.

പൊലീസിനെ വിമർശിച്ചുള്ള പി കെ ശ്രീമതിയുടെ ഫേസ്ബുക്ക് പോസ്റ്റിനെ പിന്തുണച്ചാണ് ഇ പി ജയരാജൻ പിണറായിക്ക് പണി കൊടുത്തത്. വേലി തന്നെ വിളവ് തിന്നുന്ന സ്ഥിതിയാണ് ബലാത്സംഗ കേസിൽ പ്രതിയായ സിഐ സുനുവിന്റെ കാര്യത്തിൽ സംഭവിച്ചത്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ഇപി ജയരാജൻ പറഞ്ഞു.

പൊലീസുകാർക്കെതിരായ കേസുകൾ വർധിച്ചതിന് പിന്നാലെയാണ് പി കെ ശ്രീമതി ഫേസ് ബുക്കിൽ വിമർശന പോസ്റ്റിട്ടത്. വേലി തന്നെ വിളവ് തിന്നുന്നോ എന്ന ചോദ്യത്തോടെയായിരുന്നു പി കെ ശ്രീമതിയുടെ പോസ്റ്റ്. കൂട്ട ബലാത്സംഗ കേസിൽ കോഴിക്കോട് കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സിഐ സുനുവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയായിരുന്നു വിമർശനം. തൃക്കാക്കര സ്വദേശിയായ യുവതിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് പി ആർ സുനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

സമാനമായി നിരവധി പരാതികളാണ് പൊലീസുകാർക്കെതിരെ ഉയരുന്നത്. അമ്പലവയലിൽ പോക്സോ കേസ് അതിജിവിതയെ പൊലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവവും പിന്നാലെയുണ്ടായി. കോഴിക്കോട്ട് പോക്സോ കേസിൽ പൊലീസ് പ്രതിയാകുകയും ചെയ്തു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിലാണ് പൊലീസിനെതിരെ സിപിഎം നേതാക്കൾ തന്നെ വിമർശനവുമായെത്തിയത്.

കേരള പൊലീസിനെതിരെ രൂക്ഷ വിമർശനവുമാണ് പി കെ ശ്രീമതി ടീച്ചർ നടത്തിയത്. പൊലീസുകാർ പീഡനക്കേസിൽ പ്രതിയായതിന് പിന്നാലെയാണ് വിമർശനം. കൂട്ടബലാത്സംഗ കേസിൽ സർക്കിൾ ഇൻസ്പെക്ടർ പിടിയിലായിരുന്നു. വേലി തന്നെ വിളവ് തിന്നുന്നോ എന്ന ചോദ്യത്തോടെയാണ് പി കെ ശ്രീമതിയുടെ കുറിപ്പ്.തൃക്കാക്കര സ്വദേശിയായ യുവതിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ കോഴിക്കോട് കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പി ആർ സുനുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പൊലീസ് സ്റ്റേഷനിലെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ‌ മെയ് മാസം കൊച്ചി നഗരത്തിൽ രണ്ടിടങ്ങളായി നടന്ന കൂട്ട ബലാൽസംഗത്തിന് പിന്നാലെ തൃക്കാക്കര സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മുമ്പ് പിണറായിയുടെ പോലീസിനെതിരെ പി.ജയരാജൻ ആരോപണം ഉന്നയിച്ചതാണ് പിണറായിയു പി.ജെ യും തമ്മിൽ തെറ്റാനുണ്ടായ കാരണം.ഇ.പിയുടെ അഴിമതികൾ മുമ്പേ സി പി എമ്മിൽ ഒച്ച പാട്ടുകൾ സൃഷ്ടിച്ചിരുന്നു.വ്യവസായ മന്ത്രി സ്ഥാനം അദ്ദേഹത്തിന് നഷ്ടമായതും അഴിമതിയുെടെ പേരിലാണ്. കണ്ണൂർ എയർപോർട്ടുമായി ബന്ധപ്പെട്ടു ഇ.പി.ക്കെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. കോടിയേരിയുടെ മക്കളെ പോലെ ഇ.പിയുടെയും ബന്ധുവായ പി.കെ.ശ്രീമതിയുടെയും മക്കൾക്കെതിരെ ആരോപണം ഉയർന്നിരുന്നു.

ഇതും അഴിമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളായിരുന്നു.ഏതായാലും ഇ.പിക്ക് പണി കൊടുക്കാൻ പിണറായി തീരുമാനിച്ചു കഴിഞ്ഞു. അതിന് പിണറായി കണ്ടെത്തിയിരിക്കുന്ന വിശ്വസ്തൻ പി.ജയരാജനാണ്. ജയരാജൻ ആകട്ടെപിണറായിയുമായി അടുക്കാൻ കാത്തിരിക്കുകയായിരുന്നു. പിണറായി. പി.ജെ ക്ക് 33 ലക്ഷത്തിൻെറ കാർ വാങ്ങി നൽകിയത് ഇത്തരം ഒരു സന്ധി ചെയ്യലിൻ്റെ ഭാഗമായാണ്. പി.ജെ ക്ക് കണ്ണൂർ രാഷ്ട്രീയത്തിൽ സവിശേഷമായ ഒരു സ്ഥാനം ഉണ്ടെന്ന് പിണറായിക്കറിയാം. അത്തരം അണികളെ തനിക്കൊപ്പം നിർത്തി അഴിമതി വിരുദ്ധ ഇമേജ് പി.ജെയുടെ സഹായത്തോടെ സൃഷ്ടിക്കുകയാണ് പിണറായിയുടെ ലക്ഷ്യം. രാഷ്ടീയ കളികൾ നന്നായി അറിയുന്ന പി ജയരാജൻ പിണറായിയെ ഉപയോഗിച്ച് കണ്ണൂരിലെ തൻ്റെ ശത്രുക്കളെ ഒതുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് പി.ജെയുടെ മധുരമായ പകരം വീട്ടലാണ്. തൻ്റെ കരിയർ ഇല്ലാതാക്കിയവരെ അദ്ദേഹം ഒന്നൊന്നായി കൊല്ലും. പിന്നീട് പിണറായിയെയും കൊല്ലും. അങ്ങനെ പി.ജെ.കേരളത്തെ നയിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (5 minutes ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (6 minutes ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (10 minutes ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (14 minutes ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (26 minutes ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (41 minutes ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (48 minutes ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (59 minutes ago)

പാകിസ്ഥാനുമായി യുദ്ധം കച്ചകെട്ടി ഇറങ്ങി ഇന്ത്യ.. പഠിക്കാത്ത പരിഷകൾ..! ബിലാവല്‍ ഭൂട്ടോയെ വലിച്ചുകീറി ഇന്ത്യ  (1 hour ago)

കനത്ത മഴ: രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (1 hour ago)

പളളി ഖബറിസ്ഥാനില്‍ നിന്ന് പുറത്തെടുത്ത് മൃതദേഹം..! പാതി അഴുകിയ ബോഡിയിൽ പോസ്റ്റ്മോര്‍ട്ടം..! സത്യം ഭാര്യയ്ക്ക് അറിയണം  (1 hour ago)

ക്യമറ കണ്ടതും കട്ടകലിപ്പിൽ നടുവിരൽ ഉയർത്തി തെറിവിളിച്ച് സിയ..!അവൻ ചവാൻ ഉള്ളത് തന്നെ ജയിലിൽ നിന്ന് ഇറങ്ങിയാൽ ഉടൻ കല്യാണം  (1 hour ago)

വീസ കാലാവധി തീര്‍ന്നിട്ടും തിരിച്ചു പോയില്ല: അനധികൃതമായി ഇന്ത്യയില്‍ താമസിച്ച യുക്രെയ്ന്‍ യുവതി പിടിയില്‍  (1 hour ago)

തെരുവുനായ്ക്കളുടെ വിളയാട്ടം: വീടുകളുടെ പോര്‍ച്ചില്‍ കിടന്ന കാറുകള്‍ കടിച്ചുകീറി തെരുവുനായ്ക്കള്‍  (1 hour ago)

'അമ്മ' പിരിച്ചുവിടണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തനിക്ക് വലിയ വേദനയുണ്ടാക്കുന്നുവെന്ന് നടന്‍ രവീന്ദ്രന്‍  (3 hours ago)

Malayali Vartha Recommends