ധാക്ക ടെസ്റ്റില്‍ ഇന്ത്യക്ക് ജയം......ബംഗ്ലാദേശിന് എതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ഇന്ത്യ, രണ്ടാം ടെസ്റ്റില്‍ മൂന്ന് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം

ധാക്ക ടെസ്റ്റില്‍ ഇന്ത്യക്ക് ജയം. അവസാന ദിനം കളി ആരംഭിക്കുമ്പോള്‍ ആറ് വിക്കറ്റുകള്‍ കയ്യിലുണ്ടായിരുന്ന ഇന്ത്യക്ക് ജയം നൂറ് റണ്‍സ് അകലെയായിരുന്നു. 45ന് നാല് എന്ന സ്‌കോറില്‍ കളി തുടങ്ങിയ ഇന്ത്യയുടെ മൂന്ന് വിക്കറ്റുകള്‍ 29 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ നഷ്ടമായി.
ഉനദ്കട്ടും, ഋഷഭ് പന്തും അക്സര്‍ പട്ടേലും പുറത്തായപ്പോള്‍ 74ന് ഏഴ് എന്ന നിലയില്‍ ബംഗ്ലാദേശിന് മുന്നില്‍ തോല്‍വി വഴങ്ങുമെന്ന് തോന്നിച്ചെങ്കിലും ശ്രേയസ് അയ്യര്‍ - രവിചന്ദ്രന്‍ അശ്വിന്‍ സഖ്യം ഇന്ത്യക്ക് ജയവും പരമ്പരയും (20) സമ്മാനിച്ചത്.
പിരിയാത്ത എട്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ അയ്യര്‍-അശ്വിന്‍ സഖ്യം 71 റണ്‍സ് നേടി. അശ്വിന്‍ (42) റണ്‍സ് നേടിയപ്പോള്‍ ശ്രേയസ് അയ്യര്‍ 29 റണ്‍സ് നേടി.
ഒരു റണ്‍സ് നേടി നില്‍ക്കെ അശ്വിന്റെ ക്യാച്ച് ഫോര്‍വേഡ് ഷോട്ട് ലെഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന മൊമിനുള്‍ ഹഖ് വിട്ടുകളഞ്ഞത് മത്സരഫലത്തില്‍ നിര്‍ണായകമായി.
സ്‌കോര്‍: ബംഗ്ലാദേശ്- 227-10, 231-10 ; ഇന്ത്യ- 314-10, 145-7 അവസാന ദിനം നൈറ്റ് വാച്ച്മാന്‍ ജയദേവ് ഉനദ്കട്ട് (13) ആണ് ആദ്യം പുറത്തായത്. ഷക്കീബ് അല്‍ ഹസനാണ് വിക്കറ്റിന് മുന്നില്‍ കുടുക്കിയത്.
പിന്നാലെ ഋഷഭ് പന്ത് (9), അക്സര്‍ പട്ടേല്‍ (34) എന്നിവരും പുറത്തായി. നാലാം ദിനം ശുബ്മാന്‍ ഗില്‍ (7), കെ.എല്‍ രാഹുല്‍ (2), ചെതേശ്വര്‍ പുജാര (6), വിരാട് കോലി (1) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ബംഗ്ലാദേശിന് വേണ്ടി മെഹ്ദി ഹസന്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി.
er
https://www.facebook.com/Malayalivartha

























