കോടിയേരി ബാലകൃഷ്ണന്റെ ഓര്‍മകള്‍ക്കായി ഒരിടമൊരുക്കി കുടുംബാംഗങ്ങള്‍....കോടിയേരി ഉപയോഗിച്ച വസ്തുക്കളും കോടിയേരിയുടെ കൈയ്യെഴുത്ത് പ്രതികളും 15 മിനുട്ട് ദൈര്‍ഘ്യമുള്ള കോടിയേരിയെ സംബന്ധിക്കുന്ന ഹ്രസ്വ ചിത്രം പ്രദര്‍ശിപ്പിക്കാനായി മിനി തിയറ്ററും കോടിയേരി വീട്ടില്‍.....

കോടിയേരി ബാലകൃഷ്ണന്റെ ഓര്‍മകള്‍ക്കായി ഒരിടമൊരുക്കി കുടുംബാംഗങ്ങള്‍. കോടിയേരി ഉപയോഗിച്ച വസ്തുക്കളും കോടിയേരിയുടെ കൈയ്യെഴുത്ത് പ്രതികളും 15 മിനുട്ട് ദൈര്‍ഘ്യമുള്ള കോടിയേരിയെ സംബന്ധിക്കുന്ന ഹ്രസ്വ ചിത്രം പ്രദര്‍ശിപ്പിക്കാനായി മിനി തിയറ്ററും കോടിയേരി വീട്ടില്‍ കുടുംബാംഗങ്ങള്‍ ഒരുക്കിയിരിക്കുകയാണ്.
ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും കോടിയേരിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തി. സ്പീക്കര്‍ എ.എന്‍.ഷംസീര്‍, സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍, സി.പി.ഐ.എം തലശ്ശേരി ഏരിയ സെക്രട്ടറി സി.കെ രമേശന്‍ എന്നിവരും കോടിയേരിയുടെ ഓര്‍മ്മകള്‍ തുടിക്കുന്നയിടം സന്ദര്‍ശിച്ചു.
https://www.facebook.com/Malayalivartha
























