ശശി തരൂർ ഡൽഹി നായരല്ല വിശ്വപൗരൻ; ഡൽഹി നായരാണെന്ന വിവാദ പരാമർശം തിരുത്തി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ

ശശി തരൂർ ഡൽഹി നായരാണെന്ന വിവാദ പരാമർശം തിരുത്തി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. മന്നം ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടന്ന നായർ സമ്മേളനത്തിൽ സ്വാഗതം ആശംസിച്ചപ്പോഴാണ് വിവാദ പരാമർശം സുകുമാരൻ നായർ തിരുത്തിയത്. ആദ്യമായി തിരുവനന്തപുരത്ത് മത്സരിക്കാൻ എത്തിയപ്പോഴാണ് വിവാദ പരാമർശവുമായി സുകുമാരൻ നായർ രംഗത്ത് എത്തിയത്. ഈ പരാമർശമാണ് ഇന്ന് അദേഹം തിരുത്തിയത്.
സുകുമാരൻ നായരുടെ പ്രസ്താവന ഇങ്ങനെ - തരൂർ ഡൽഹി നായരാണ് എന്നാണ് അന്ന് പ്രസ്താവന നടത്തിയത്. അത് തിരുത്താനുള്ള അവസരമാണ് ഇത്. ശശി തരൂർ ഡൽഹി നായരല്ല. കേരള പുത്രനാണ്. വിശ്വപൗരനാണ്. ഇദേഹത്തോളം യോഗ്യനായ മറ്റൊരാളെ കാണാനില്ലന്നും സുകുമാരൻ നായർ പറഞ്ഞു.
മന്നം ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടന്ന നായർ സമ്മേളനം ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്തു. മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ് അനുസ്മരണ പ്രഭാഷണം നടത്തി. എൻ എസ് എസ് പ്രസിഡന്റ് എം ശശികുമാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
https://www.facebook.com/Malayalivartha


























