കഴുത്ത് ശക്തമായി ഞെരിഞ്ഞിരുന്നു; ഇതിൽ നിരവധി മുറിവുകളുണ്ടായിരുന്നു; അന്വേഷണം പകുതി വഴിയിൽ നിലച്ചു; 2019 ഫെബ്രുവരി 24ന് കൊല്ലപ്പെട്ട യുവ സംവിധായിക നയന സൂര്യയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് സൃഹൃത്തുക്കൾ

2019 ഫെബ്രുവരി 24ന് കൊല്ലപ്പെട്ട യുവ സംവിധായിക നയന സൂര്യയുടെ മരണത്തിൽ ദുരൂഹത വർധിക്കുന്നു. ഈ മരണം കൊലപാതകമെന്നാണ് ഇപ്പോഴത്തെ സംശയം. കൊല്ലം അഴീക്കൽ സൂര്യൻപുരയിടത്തിൽ നയനയെ തിരുവനന്തപുരത്തെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. നയനയുടെ പോസ്റ്റ്‌മോർട്ടത്തിൽ നിർണ്ണായക കണ്ടെത്തലുകളുണ്ടായിരുന്നു. അതായത് കഴുത്ത് ശക്തമായി ഞെരിഞ്ഞിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഈ കാര്യം വ്യക്തമായി തന്നെ പറഞ്ഞിരുന്നു.
കഴുത്തിനു ചുറ്റും ഉരഞ്ഞിട്ടുണ്ടായിരുന്നു. ഇതിൽ നിരവധി മുറിവുകളുണ്ടായിരുന്നു. അടിവയറ്റിൽ ചവിട്ടേറ്റത് പോലെയുള്ള ക്ഷതവും,ആന്തരികാവയവങ്ങളിൽ രക്തസ്രാവമുണ്ടായിട്ടുണ്ടായിരുന്നു. പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തലുകൾ കൊലപാതക സാധ്യത സംശയിക്കുന്നുണ്ട്. അസ്വഭാവിക മരണത്തിനു കേസെടുത്തിരുന്നു പോലീസ് . പക്ഷേ അന്വേഷണം പകുതി വഴിയിൽ നിലച്ചിരിക്കുകയാണ്. നയനയുടെ മരണത്തിന് പിന്നിലെ ദുരൂഹതയിൽ വിശദമായ അന്വേഷണം നടത്തണമെന്നും നയനയുടെ സുഹൃത്തുക്കൾ ആശ്യപ്പെട്ടിരിക്കുകയാണ് .
പത്തു വർഷത്തോളമായി സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ സഹസംവിധായികയായിരുന്നു ‘ക്രോസ് റോഡ്’ എന്ന ആന്തോളജി സിനിമയിൽ ‘പക്ഷികളുടെ മണം’ എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു നിരവധി പരസ്യ ചിത്രങ്ങളും നയന സംവിധാനം ചെയ്തിട്ടുണ്ട്. അതേസമയയം അന്വേഷണം എങ്ങുമെത്താതായതോടെ സംവിധായികയുടെ സുഹൃത്തുക്കള്‍ പരാതിയുമായി രംഗത്തെത്തിയതോടെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നത്.വിഷാദരോഗത്തിന് ചികിത്സതേടിയിരുന്ന നയന ആത്മഹത്യചെയ്തതാവാം എന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
പോലീസ് നടത്തിയ മൃതദേഹപരിശോധനയില്‍ കഴുത്തിലുണ്ടായിരുന്ന 31.5 സെ.മീ മുറിവും മറ്റു ക്ഷതങ്ങളും രേഖപ്പെടുത്തിയിട്ടില്ല. എന്നൊരു ആരോപണം ശക്തമായിരുന്നു.
ലെനിന്‍ രാജേന്ദ്രന്റെ മരണം നടന്ന് ഒരുമാസം കഴിഞ്ഞപ്പോഴായിരുന്നു നയനയുടെ മരണം നടന്നത് . പ്രമേഹരോഗിയായിരുന്ന നയന ഷുഗര്‍താഴ്ന്ന അവസ്ഥയില്‍ മുറിക്കുള്ളില്‍ കുഴഞ്ഞുവീണ് പരസഹായംകിട്ടാതെ മരിക്കുകയായിരുന്നു എന്നാണ് പോലീസ് വ്യക്തമാക്കിയത്.
ഫോണ്‍ വിളിച്ചിട്ട് എടുക്കാതായതോടെ സുഹൃത്തുക്കൾ അന്വേഷിച്ചെത്തി. അപ്പോൾ താമസസ്ഥലത്തെ മുറിക്കുള്ളില്‍ മരിച്ചനിലയില്‍ നയനയെ കാണുകയായിരുന്നു . ഇവരാണ് ആശുപത്രിയിലെത്തിച്ചത്. കേസ് എങ്ങുമെത്താതിന്റെ കാരണം പോസ്റ്റ്മോര്‍ട്ടം, ഫൊറന്‍സിക് റിപ്പോര്‍ട്ടുകള്‍ കിട്ടീട്ടില്ല എന്നാണ് ആര്‍.ഡി.ഓഫീസ് നല്‍കുന്ന വിവരം.എന്നാല്‍, നയനയുടെ സഹൃത്തുക്കള്‍ക്ക് ഇതിന്റെ കോപ്പി കിട്ടി. നയനയുടെ വീട്ടുകാര്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നില്ല.
https://www.facebook.com/Malayalivartha


























