കേരളത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങള്‍ക്കെതിരെ പോരാടിയ നേതാവാണ് മന്നത്ത് പദ്മനാഭനെന്നും, നവകേരളം കെട്ടിപ്പടുക്കാനുള്ള പരിശ്രമങ്ങള്‍ക്ക് അദ്ദേഹത്തിന്റെ സ്മരണ ശക്തി പകരട്ടെയെന്ന് ആശംസിച്ച് മുഖ്യമന്ത്രി

മന്നം ജയന്തി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങള്‍ക്കെതിരെ പോരാടിയ നേതാവാണ് മന്നത്ത് പദ്മനാഭനെന്നും, നവകേരളം കെട്ടിപ്പടുക്കാനുള്ള പരിശ്രമങ്ങള്‍ക്ക് അദ്ദേഹത്തിന്റെ സ്മരണ ശക്തി പകരട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.
മുഖ്യമന്ത്രിയുടെ വാക്കുകളിങ്ങനെ..
.
'ഇന്ന് മന്നം ജയന്തി. എന്‍എസ്എസിന്റെ സ്ഥാപകനേതാവും സാമൂഹിക പരിഷ്‌കര്‍ത്താവുമായ മന്നത്ത് പത്മനാഭന്‍ കേരളത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങള്‍ക്കെതിരെ പോരാടിയ നേതാവാണ്. പുല, കെട്ടുകല്യാണം, തിരണ്ടുകുളി തുടങ്ങിയവക്കെതിരെ അദ്ദേഹം നിലകൊണ്ടു.
അയിത്തത്തിനെതിരെ തന്റെ സമുദായത്തെ തന്നെ അണിനിരത്തിയ മന്നം വൈക്കം സത്യഗ്രഹം, ഗുരുവായൂര്‍ സത്യഗ്രഹം തുടങ്ങിയ സമരങ്ങളിലുള്‍പ്പെടെ സജീവമായി പങ്കെടുത്തിട്ടുണ്ട്. പുരോഗമനാശയങ്ങള്‍ പുലരുന്ന ഒരു സമൂഹത്തെ വാര്‍ത്തെടുക്കാനുള്ള പരിശ്രമങ്ങള്‍ക്ക് പ്രചോദനമാണ് മന്നത്തിന്റെ ജീവിതം. നവകേരളം കെട്ടിപ്പടുക്കാനുള്ള നമ്മുടെ പരിശ്രമങ്ങള്‍ക്ക് അദ്ദേഹത്തിന്റെ സ്മരണ ശക്തി പകരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
"
https://www.facebook.com/Malayalivartha


























