Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

'സിനിമയിലും സ്പോർട്സിലും ഒക്കെ അവസരങ്ങൾ അതിലും കുറവാണ്. സിവിൽ സർവീസ് പാസായി ബ്യൂറോക്രസിയിൽ എത്തുന്നത് ഒഴിച്ച് മറ്റു രംഗങ്ങളിൽ ശ്രദ്ധിക്കപ്പെടാനോ മുകളിലേക്ക് പോകാനോ ആ രംഗത്തുള്ള അപ്പന്മാരോ തലതൊട്ടപ്പന്മാരോ വേണം എന്നതാണ് സ്ഥിതി. ഭൂരിഭാഗം ആളുകൾക്കും അതില്ല. അപ്പോൾ അവർ നാട് വിടുന്നു...' ഭൂരിപക്ഷം യുവാക്കളും കേരളം വിടുന്നതായി മുരളി തുമ്മാരുകുടി

02 JANUARY 2023 02:00 PM IST
മലയാളി വാര്‍ത്ത

'വിജയിച്ചു നിൽക്കുന്ന ഒരു ചെറിയ ന്യൂനപക്ഷവും പുറത്തുപോലും പോകാനാകാതെ നിൽക്കുന്ന ഒരു വലിയ പക്ഷവും ആണ് ഇപ്പോൾ കേരളത്തിൽ ഉള്ളത്. ഇതിൽ വിജയികളുടെ എണ്ണം കൂട്ടുക എളുപ്പമല്ല. പിന്നെ ഉള്ളത് നാട് വിടുക എന്നതാണ്. അതാണ് കുട്ടികൾ ചെയ്യുന്നത്' എന്ന് പറയുകയാണ് മുരളി തുമ്മാരുകുടി.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

വിജയിക്കുന്നവരുടെ കേരളം...

ഞാൻ എപ്പോഴും വളരെ താല്പര്യത്തോടെ ശ്രദ്ധിക്കുന്ന ഒരാളാണ് ശ്രീ. സന്തോഷ് ജോർജ്ജ് കുളങ്ങര. ലോകം മുഴുവൻ സഞ്ചരിച്ചതിന്റെയും സഞ്ചരിക്കുന്ന സമയത്ത് കണ്ണും കാമറയും മാത്രമല്ല മനസ്സും തുറന്നിരുന്നതിന്റെ പ്രതിഫലനമാണ് അദ്ദേഹത്തിൻറെ വാക്കുകൾ.

കേരളത്തിലെ പുതിയ തലമുറ നാട് വിട്ടു പോകുന്നതിനെ പറ്റി അദ്ദേഹം പറയുന്നതും ശ്രദ്ധിക്കേണ്ടതാണ്. "അതേസമയം, ഇവിടെ വിജയിച്ച ആർക്കും വിദേശത്തേക്കു പോകണമെന്നില്ല. മമ്മൂട്ടിയോട് ന്യൂസീലൻഡിൽ ജോലി തരാമെന്നു പറഞ്ഞാൽ അദ്ദേഹം പോകുമോ? പിണറായി വിജയൻ പോകുമോ? ഇന്ത്യയിൽനിന്ന് വിജയം കണ്ടവർക്ക് അതിന്റെ ആവശ്യമില്ല" പതിവ് പോലെ കൃത്യമായ നിരീക്ഷണം ആണ്. അപ്പോൾ പിന്നെ നാം ശ്രദ്ധിക്കേണ്ടത് ആരാണ് കേരളത്തിൽ ‘വിജയിക്കുന്നത്’ എന്നാണ്. വിജയത്തിന്റെ മാനദണ്ഡം എന്നാണെന്നതാണ്.

പണമല്ല വാസ്തവത്തിൽ വിജയത്തിന്റെ അംഗീകാരമായി ആളുകൾ കാണുന്നത്. സമൂഹത്തിന്റെ അംഗീകാരം ആണ്. അങ്ങനെ നോക്കുന്പോൾ സിനിമ, സ്പോർട്സ്, രാഷ്ട്രീയം, മതം, ബ്യൂറോക്രസി ഇവയിലൊക്കെ നേതൃത്വത്തിൽ ഉള്ളവരാണ് കേരളത്തിൽ ഇപ്പോൾ ഏറ്റവും ‘വിജയം’ നേടി നിൽക്കുന്നത്. നമ്മുടെ മാധ്യമങ്ങൾ അവരെയാണ് ഏറ്റവും പ്രോജക്ട് ചെയുന്നത്. മറ്റുള്ള രംഗങ്ങളിൽ ഉള്ളവർക്ക് വളരെ കുറച്ചു സാമൂഹ്യ അംഗീകാരം മാത്രമാണ് കിട്ടുന്നത്. നിർഭാഗ്യവശാൽ ‘വിജയത്തിനുള്ള’ അവസരങ്ങൾ അധികം ഇല്ല.

ഉദാഹരണത്തിന് കേരളത്തിൽ രാഷ്ട്രീയത്തിൽ വിജയം എന്ന് പറയണമെങ്കിൽ ചുരുങ്ങിയത് ഒരു എം.എൽ.എ. എങ്കിലും ആകണം. മൂന്നരക്കോടി ജനങ്ങൾക്ക് 140 എം.എൽ.എ. മാരും ഇരുപത് എം.പി. മാരുമുള്ള ഒരു സംസ്ഥാനത്ത് അത് വളരെ ചെറിയ ചാൻസ് ആണ്. സിനിമയിലും സ്പോർട്സിലും ഒക്കെ അവസരങ്ങൾ അതിലും കുറവാണ്. സിവിൽ സർവീസ് പാസായി ബ്യൂറോക്രസിയിൽ എത്തുന്നത് ഒഴിച്ച് മറ്റു രംഗങ്ങളിൽ ശ്രദ്ധിക്കപ്പെടാനോ മുകളിലേക്ക് പോകാനോ ആ രംഗത്തുള്ള അപ്പന്മാരോ തലതൊട്ടപ്പന്മാരോ വേണം എന്നതാണ് സ്ഥിതി. ഭൂരിഭാഗം ആളുകൾക്കും അതില്ല.

അപ്പോൾ അവർ നാട് വിടുന്നു. അവരുടെ മനസ്സിലെങ്കിലും അതൊരു വിജയമാണ്. ചുറ്റുമുള്ള സമൂഹവും അങ്ങനെ കാണുന്നു. അപ്പോൾ വിജയിച്ചു നിൽക്കുന്ന ഒരു ചെറിയ ന്യൂനപക്ഷവും പുറത്തുപോലും പോകാനാകാതെ നിൽക്കുന്ന ഒരു വലിയ പക്ഷവും ആണ് ഇപ്പോൾ കേരളത്തിൽ ഉള്ളത്. ഇതിൽ വിജയികളുടെ എണ്ണം കൂട്ടുക എളുപ്പമല്ല. പിന്നെ ഉള്ളത് നാട് വിടുക എന്നതാണ്. അതാണ് കുട്ടികൾ ചെയ്യുന്നത്.

മുരളി തുമ്മാരുകുടി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (9 minutes ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (21 minutes ago)

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു  (27 minutes ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.... നിയമന ഉത്തരവില്‍ ഒപ്പിട്ട് ​ഗവർണർ  (36 minutes ago)

ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ട്വന്റി-20 മത്സരം... റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ...  (53 minutes ago)

ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ള  (1 hour ago)

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (8 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (9 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (10 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (10 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (11 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (11 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (11 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (11 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (12 hours ago)

Malayali Vartha Recommends