Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

പിണറായിയുടെ ബില്ല് യുജിസി തൂത്തെറിഞ്ഞു ഗവര്‍ണറുടെ മൗനം ആശങ്കയുടെ നിമിഷങ്ങള്‍

02 JANUARY 2023 02:04 PM IST
മലയാളി വാര്‍ത്ത

സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്നു ഗവര്‍ണറെ പുറത്താക്കാനുള്ള 2 ബില്ലുകളുടെ നിയമസാധുത സംബന്ധിച്ച് രാജ്ഭവന്‍ യുജിസിയുടെ അഭിപ്രായം തേടി. ഇത്തരമൊരു നിയമം യുജിസി വ്യവസ്ഥകള്‍ക്ക് വിരുദ്ധമാകുമോ എന്നാണ് ആരായുക. അതിനു ശേഷം ആവശ്യമെങ്കില്‍ അവ രാഷ്ട്രപതിയുടെ അനുമതിക്കായി അയയ്ക്കും.


ഈ ബില്ലുകളുടെ കാര്യത്തില്‍ എന്തു ചെയ്യണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഹൈക്കോടതിയിലെ അദ്ദേഹത്തിന്റെ അഭിഭാഷകനുമായി ആശയവിനിമയം നടത്തിയിരുന്നു. ഗവര്‍ണര്‍ ആവശ്യപ്പെട്ടതനുസരിച്ച് അദ്ദേഹം നിയമോപദേശം തയാറാക്കി. എംജി, കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരുടെ ഹിയറിങ്ങിനായി ഗവര്‍ണറുടെ അഭിഭാഷകന്‍ നാലിനു രാജ്ഭവനില്‍ എത്തുമ്പോള്‍ ഇതു സംബന്ധിച്ച വിശദമായ ചര്‍ച്ച നടക്കും. യുജിസി ചട്ടം ലംഘിച്ചു നിയമനം ലഭിച്ചതിന്റെ പേരില്‍  സംസ്ഥാനത്തെ രണ്ടു വിസിമാരെ കോടതി പുറത്താക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ബില്ലുകളെ കുറിച്ചു യുജിസിയുടെ അഭിപ്രായം തേടണമെന്നാണ് ഗവര്‍ണറുടെ അഭിഭാഷകന്റെ അഭിപ്രായം എന്നറിയുന്നു.

ബില്ലുകള്‍ സംബന്ധിച്ച് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ ആഷാ തോമസ്, ബി.അശോക് എന്നിവര്‍ രേഖപ്പെടുത്തിയ എതിര്‍ അഭിപ്രായവും ഗവര്‍ണറുടെ മുന്നിലുണ്ട്. ഇതില്‍ ഏതൊക്കെ കാര്യങ്ങള്‍ പരിഗണിക്കണമെന്ന് ഗവര്‍ണര്‍ ആയിരിക്കും തീരുമാനിക്കുക.ഇന്ന് രാത്രി അദ്ദേഹം തിരുവനന്തപുരത്ത് എത്തിയ ശേഷമേ തുടര്‍ നടപടികള്‍ ഉണ്ടാകൂ.ഗവര്‍ണറുടെ നടപടിയ്ക്കായി കാത്തിരിക്കുകയാണ് സര്‍ക്കാര്‍.

തന്റെ സ്ഥാനം എടുത്തുകളയാനായി സര്‍ക്കാരും പ്രതിപക്ഷവും സംയുക്തമായി പാസാക്കിയ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടുമോ, രാഷ്ട്രപതിയ്ക്ക് അയയ്ക്കുമോയെന്ന ആശങ്കയിലാണ് കേരളം നില്‍ക്കുന്നത്. ആ സാഹചര്യത്തിലാണ് ഗവര്‍ണര്‍ യുജിസി ചട്ടങ്ങള്‍ പരിശോധിച്ച് പൂര്‍ണ്ണ വിവരം നല്കാന്‍ നിയമോപദോശകരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിട്ടാല്‍ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും സമാനമായ ബില്ലുകള്‍ വരാനുള്ള സാധ്്യതകളും തള്ളിക്കളയുന്നില്ല.

ഗവര്‍ണര്‍ വടക്കേ ഇന്‍ഡ്യന്‍ യാത്ര പോയതിന് ശേഷമാണ് ബില്ലുകള്‍ രാജ്ഭവനിലെത്തിയത്. അതു കൊണ്ട് ഗവര്‍ണര്‍ നേരിട്ട് ബില്ല് കണ്ടിട്ടില്ല. ഗവര്‍ണര്‍ക്ക് സര്‍വ്വകലാശാലകളുടെ ചാന്‍സിലര്‍ സ്ഥാനം നല്കിയിരിക്കുന്നത് ഭരണഘടനാ പ്രകാരമല്ലെന്നും നിയമസഭയാണ് ആ അധികാരം നല്കിയിതെന്നുമാണ് സര്‍ക്കാര്‍ വാദം. എന്നാല്‍  ഗവര്‍ണര്‍ ചാന്‍സിലര്‍ സ്ഥാനത്ത് തുടരേണ്ടെന്ന് നിയമസഭയ്ക്ക് തീരുമാനിക്കാനുള്ള അധികാരമുണ്ടെന്നാണ് സര്‍ക്കാര്‍ വാദം. സര്‍ക്കാര്‍ വാദത്തിനെതിരെ ആദ്യം എതിര്‍ത്ത് പ്രതിപക്ഷം ഒടുവില്‍ ബി്ല്ലിനെ അംഗീകരിക്കുകയായിരുന്നു.

എന്നാല്‍ ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്നും മാറ്റിയാല്‍ പകരം ജൂഡിഷ്യല്‍ പദവിയിലുള്ള ആള്‍ക്കാരെ ചാന്‍സിലര്‍മാരായി നിയമിക്കണമെന്ന അഭിപ്രായമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. എന്നാല്‍ പ്രതിപക്ഷത്തിന്റെ ആവശ്യത്തെ സര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാവര്‍ഗ്ഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാന്‍ സര്‍ക്കാര്‍ നടത്തിയ വഴിവിട്ട നീക്കളാണ് ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള നടപടിയിലേയ്ക്ക് എത്തിച്ചേര്‍ന്നത്. സര്‍ക്കാരിന്റെ ഇഷ്ടത്തിനനുസരിച്ച് ഗവര്‍ണര്‍ സര്‍വ്വകലാശാല വിഷയങ്ങളില്‍ പെരുമാറുന്നുവെന്ന പരാതിയും സര്‍ക്കാരിനുണ്ടായിരുന്നു.

ഗവര്‍ണര്‍ നിയമിച്ച സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.രാജശ്രീയുടെ നിയമനം ഹൈക്കോടതി മരവിപ്പിച്ചതോടെ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോരാട്ടത്തിന് ശക്തി പകര്‍ന്നു. തുടര്‍ന്ന് മുഴുവന്‍ വൈസ് ചാന്‍സിലര്‍മാരും രാജിവെയ്ക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. ചട്ടങ്ങള്‍ പാലിക്കാതെയാണ് സര്‍ക്കാര്‍ വൈസ് ചാന്‍സിലര്‍മാരെ നിയമിക്കാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്തതെന്നാണ് ഗവര്‍ണറുടെ നിലപാട്. ഏഴ് സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍മാര്‍ ഗവര്‍ണര്‍ക്ക് നേരിട്ട് വിശദികരണം നല്കുകയും ചെയ്തു. അതിന്റെ നടപടികള്‍ പൂര്‍ത്തിയായിട്ടില്ല.

മന്ത്രിയായിരുന്ന സജി ചെറിയാന്റെ മന്ത്രിസഭ പുനപ്രവേശനത്തിന് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക ശുപാര്‍ശ നല്കിയതിലും തീരുമാനമായിട്ടില്ല. ഭരണഘടനയെ അധിക്ഷേപിച്ച സജി ചെറിയാനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ എന്തെങ്കിലും നിയമ തടസ്സമുണ്ടെങ്കില്‍ ആയതിന്റെ നിയമോപദേശവും ഗവര്‍ണര്‍ തേടിയിട്ടുണ്ട്. ജനുവരി 4 ന്ാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. എംഎല്‍എ സ്ഥാനം രാജിവെയ്‌ക്കേണ്ടതില്ലെന്ന് ഹൈക്കോടതി സൂചിപ്പിച്ചിട്ടുണ്ട്. എംഎല്‍എ ആയാല്‍ മന്ത്രി ആകാനും തടസ്സങ്ങളില്ലെന്നാണ് സിപിഎം പറയുന്നത്.എന്നാല്‍ സജി ചെറിയാനെതിരെ തിരുവല്ല കോടതില്‍ നടക്കുന്ന കേസ് തീരാത്ത സാഹചര്യത്തില്‍ വീണ്ടും അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ സാധുതയാണ് ഗവര്‍ണര്‍ പരിശോധിക്കുന്നത്.

 

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (10 minutes ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (22 minutes ago)

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു  (28 minutes ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.... നിയമന ഉത്തരവില്‍ ഒപ്പിട്ട് ​ഗവർണർ  (37 minutes ago)

ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ട്വന്റി-20 മത്സരം... റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ...  (54 minutes ago)

ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ള  (1 hour ago)

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (8 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (9 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (10 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (10 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (11 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (11 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (11 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (11 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (12 hours ago)

Malayali Vartha Recommends